ഷവർമ ഉണ്ടാക്കുന്നവരുടെ ശ്രദ്ധയ്ക്ക്..!! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തടവും പിഴയും ഉണ്ടാകും..!! സുപ്രധാന അറിയിപ്പ്..!!

ഷവർമ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണമാണ്. ഈ അറേബ്യൻ വിഭവത്തിന് ഇപ്പോൾ ആവശ്യക്കാർ ഏറെയാണ്. എന്നാൽ ഷവർമയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങൾ ഇപ്പോൾ വന്നിട്ടുണ്ട്. അതായത് വൃത്തിഹീനമായ രീതിയിൽ തയ്യാറാക്കിയ ഷവർമ കഴിച്ച് നിരവധി പേർ മരണപ്പെടുകയും ഒരുപാട് പേർക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയും ചെയ്തിട്ടുണ്ട്.

ഇക്കാരണത്താൽ ഷവർമ ഉണ്ടാക്കുന്നതിന് കർശന മാർഗനിർദേശം നൽകിയിരിക്കുകയാണ് അധികാരികൾ. ലൈസൻസില്ലാതെ ഷവർമ ഉണ്ടാക്കിയാൽ 5 ലക്ഷം രൂപ പിഴയും ആറുമാസം തടവും അനുഭവിക്കേണ്ടിവരും. ഷവർമ ഉണ്ടാക്കുന്ന തിയ്യതിയും സമയവും പാഴ്സൽ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കണം. കൂടാതെ ഷവർമ ഉണ്ടാക്കിയ സമയത്തിന് ഒരു മണിക്കൂറിനുശേഷം ഇതുപയോഗിക്കാൻ പാടില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ അത് ഉണ്ടാകാൻ പാടില്ല.

ഷവർമ നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ വൃത്തിയുള്ളതായിരിക്കണം. കൂടാതെ നിർമ്മാണ തൊഴിലാളികൾക്ക് കൃത്യമായ പരിശീലനം നൽകണം. ഇവർ ഗ്ലൗസും ക്യാപ്പും വയ്ക്കണം. ഷവർമ നിർമാണത്തിനുപയോഗിക്കുന്ന ചിക്കൻ, മീറ്റ് എന്നിവ 15 മിനിറ്റ് തുടർച്ചയായി വേവിക്കണം. കാസർകോഡ് കൂൾ ബാറിൽ നിന്ന് ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് നിരവധിപേർ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു. കൂടാതെ 16 വയസ്സുകാരിയായ വിദ്യാർഥിനി മരണപ്പെടുകയും ചെയ്തു. ഇതേതുടർന്നാണ് സംസ്ഥാനസർക്കാർ ഷവർമ നിർമ്മാണത്തിന് കർശനമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനാൽ ഷവർമ കഴിക്കുന്ന എല്ലാ ആളുകളും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

Similar Posts