ഇനി അർഹരായ എല്ലാവർക്കും ആനുകൂല്യം ഉറപ്പാക്കും.!! പഞ്ചായത്ത് വഴി ഉപഭോക്ത ലിസ്റ്റ് തയ്യാറാക്കുന്നു..!! ഉടൻതന്നെ ഇക്കാര്യം ചെയ്യണം..!!
ജനങ്ങൾക്കായി നിരവധി ക്ഷേമ പദ്ധതികളാണ് ഗവൺമെൻറ് ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്. ഇത്തരത്തിൽ 2022/ 23 സാമ്പത്തിക വർഷത്തിലേക്കുള്ള ഗുണഭോക്തൃ ലിസ്റ്റുകൾ തയ്യാറാക്കുന്നതിനുള്ള ശ്രമം വിവിധ പഞ്ചായത്തുകൾ വഴി ആരംഭിച്ചിരിക്കുകയാണ്. നിരവധി പദ്ധതികളിലേക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും മറ്റ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കുന്നത്.
റേഷൻ കാർഡുകളുടെ വ്യത്യാസമില്ലാതെയാണ് ഈയൊരു പട്ടിക തയ്യാറാക്കുന്നത്. സ്ത്രീകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, മുതിർന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, കർഷകർക്ക് ലഭിക്കേണ്ടവ, മറ്റു മാനദണ്ഡങ്ങളിൽ പെട്ട ആളുകൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്നിങ്ങനെയുള്ള എല്ലാ തരം ആനുകൂല്യങ്ങളും അർഹരായവരുടെ കൈകളിലേക്ക് ലഭ്യമാക്കുക എന്നതാണ് ഈ ഒരു പദ്ധതി വഴി ഉദ്ദേശിക്കുന്നത്.
മുൻഗണന ലഭിക്കേണ്ട ആളുകൾ ഈയൊരു ഗുണഭോക്തൃലിസ്റ്റ്നായി പഞ്ചായത്ത് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വാർഡ് തലത്തിൽ ആണ് ഗുണഭോക്ത ലിസ്റ്റുകൾ തയ്യാറാക്കുന്നത്. വിവിധ തരം സഹായങ്ങൾ അപേക്ഷകരായ ആളുകളിൽനിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കുന്നതായിരിക്കും. ഈ പദ്ധതിയെ കുറിച്ച് കൂടുതൽ അറിയുന്നതിനായി പഞ്ചായത്തുമായി ബന്ധപ്പെടാവുന്നതാണ്.