നമുക്കെല്ലാവർക്കും അറിയാം നിരവധി തരത്തിലുള്ള തട്ടിപ്പുകൾ നടന്നുവരുന്ന ഒരു സമയമാണ് ഇപ്പോൾ. നിരവധി കേസുകളാണ് ദിനംപ്രതി ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ പലതരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് ഇപ്പോൾ ജനങ്ങൾക്കായി പുറത്തിറക്കി കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഏറ്റവും പുതിയ ഒരു നിയമം ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
നമ്മളെല്ലാവരും എടിഎം കൗണ്ടറുകൾ ഉപയോഗിക്കാറുള്ളവരാണ്. ഇനി മുതൽ പണം പിൻവലിക്കുമ്പോൾ പുതിയ രീതിയിലാണ് എടിഎമ്മുകൾ പ്രവർത്തിക്കുക. ഓ ടി പി നൽകിയതിനു ശേഷം മാത്രമായിരിക്കും ഇനിമുതൽ എടിഎം കൗണ്ടറുകളിൽ നിന്നും പണം പിൻവലിക്കാൻ ആയി സാധിക്കുന്നത്. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ആയിരിക്കും ഓടിപി വരുക.
ഈ ഒടിപി നൽകേണ്ടത് പണം പിൻവലിക്കാൻ ഇനി മുതൽ ഏറെ ആവശ്യമാണ്. ഇത് നിരവധി തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കുന്നതായിരിക്കും. 10000 രൂപയ്ക്ക് മുകളിലുള്ള ട്രാന്സാക്ഷന് മാത്രമാണ് ഈയൊരു ഒടിപി സംവിധാനം ഉപയോഗിക്കേണ്ടി വരുന്നത്. നിരവധി തട്ടിപ്പുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമത്തിനായി ആണ് ഇത്തരത്തിലുള്ള ഒരു നടപടി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്. എല്ലാ ആളുകളും ഈ വിവരം അറിഞ്ഞിരിക്കുക.