ഒരു വായ്പ എടുത്ത ശേഷം എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മൾ. അതിനുവേണ്ടി ബാങ്കുകൾ കയറി ഇറങ്ങാറുമുണ്ട്. പക്ഷെ ഈടില്ലെങ്കിൽ ബാങ്ക് വായ്പ നൽകാറുമില്ല. പക്ഷെ ഇനി മുതൽ ഈട് ഇല്ലാത്തത് കാരണം വായ്പ മുടങ്ങില്ല. കാരണം ഓൺലൈൻ വായ്പ ദാതാക്കൾ ആയ കിനാരാ ക്യാപിറ്റൽ സംരംഭകർക്ക് വായ്പ സജ്ജമാക്കിയിരിക്കുന്നത്.
ഇതിനു വേണ്ടി മൊബൈൽ ആപ്പും ഒരുക്കിയിട്ടുണ്ട്. വായ്പ നടപടികൾക്ക് വേണ്ടി മൂന്ന് ഘട്ടങ്ങൾ ഒരുക്കിയിട്ടുണ്ട്. ഈ വായ്പയുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ഇതിനു ഈടൊന്നും ആവശ്യമില്ല എന്നുള്ളതാണ്. ആവശ്യക്കാർക്ക് 1 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ലഭിക്കുന്നു. അത് വെറും 24 മണിക്കൂറിനുള്ളിൽ അർഹരായ വ്യക്തികൾക്ക് ലഭിക്കുന്നു.
ഈ വായ്പയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് നോക്കാം. പുതിയൊരു സംരംഭം തുടങ്ങുന്നതിനും നിലവിൽ ഉള്ള സംരംഭങ്ങൾ വിപുലീകരിക്കുന്നതിനും ആണ് വായ്പ ലഭിക്കുന്നത്. സ്ത്രീകളുടെ സംരംഭങ്ങൾ ആണെങ്കിൽ പ്രത്യേകമായി സബ്സീഡി ലഭിക്കുന്നതാണ്. ഈടില്ലാതെ തന്നെ 24 മണിക്കൂറിനുള്ളിൽ തന്നെ വായ്പ ലഭിക്കും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വളരെ ലളിതമായ പ്രക്രിയയിലൂടെ തന്നെ വായ്പ അനുവദിച്ചു കിട്ടുന്നു. 3000 ത്തിന് മുകളിൽ പിൻകോഡുകളിൽ വീട്ടു പടിക്കൽ വെരിഫിക്കേഷൻ നടപടി വാഗ്ദാനം ചെയ്യുന്നുണ്ട്.
എങ്ങിനെയാണ് വായ്പക്ക് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. കിനാരാ ക്യാപിറ്റൽ ബാങ്കിന്റെ ആപ്പ് ഫോണിൽ ഡൌൺലോഡ് ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം അടിസ്ഥാന വിവരങ്ങൾ നൽകി ഇൻസ്റ്റാൾ ചെയ്യുക. ആദ്യഘട്ടത്തിൽ രേഖകൾ ഒന്നും അപ്‌ലോഡ് ചെയ്യാതെ തന്നെ ചെറുകിട ബിസിനസ്‌കൾക്ക് അവരുടെ യോഗ്യത പരിശോധിക്കാൻ സാധിക്കും. കെ വൈ സി യും വരുമാന പരിശോധനയും പൂർത്തിയായി കഴിഞ്ഞാൽ അംഗീകൃത വായ്പ തുക ലോൺ കാലയളവ്,പലിശ നിരക്ക്,പ്രതിമാസം അടക്കേണ്ട ഇ എം ഐ എന്നിവയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. ഉപഭോക്താക്കളുടെ മുൻകാല ഇടപാടുകളും, സിബിൽ സ്കോറും പരിശോദിച്ചായിരിക്കും ഇ എം ഐ നിശ്ചയിക്കുക. അതുകൊണ്ട് തന്നെ പലിശ വ്യക്തികൾക്ക് അനുസരിച്ചു വ്യത്യാസം വന്നിരിക്കും. എങ്കിലും മികച്ച പലിശ നിരക്കിൽ വായ്പ ലഭിക്കുമെന്നാണ് ബാങ്ക് അവകാശപ്പെടുന്നത്.
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ രജിസ്റ്റർഡ് ബാങ്ക് ആണ് കിനാരാ ക്യാപിറ്റൽ. സംരംഭകർക്ക് വായ്പ ലഭ്യമാക്കുക, ചെറുകിട ഇടത്തരം മേഖലയുടെ ഉന്നമനം എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കമ്പനി ആണിത്. ഇതിനകം 2500 ൽ അധികം വായ്പകൾ കമ്പനി നൽകിയിട്ടുണ്ട്.