ഇനി ഉപയോഗം കഴിഞ്ഞാൽ പാക്കറ്റിൽ തന്നെ വസ്തുക്കൾ സൂക്ഷിക്കാം..!! ഇങ്ങനെ മാത്രം ചെയ്താൽ മതി..!!

നമ്മുടെ വീടുകളിൽ മിക്കപ്പോഴും ഒരുപാട് വസ്തുക്കൾ വാങ്ങാറുണ്ട്. പ്രത്യേകിച്ച് ഭക്ഷണവസ്തുക്കൾ നമ്മൾ വാങ്ങുമ്പോൾ പ്ലാസ്റ്റിക് പാക്കറ്റുകളിൽ ആയാണ് ഇത് ലഭിക്കുക. ആട്ടപ്പൊടി, അരിപ്പൊടി, മസാലപ്പൊടികൾ, പലഹാരങ്ങൾ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് കവറുകളിൽ ആണ് ഇന്ന് കൂടുതലായും ലഭിക്കുന്നത്. ഇത്തരത്തിലുള്ള പാക്കറ്റുകൾ വാങ്ങുമ്പോൾ നമ്മൾ പാക്കറ്റിൽ നിന്നും നമ്മുടെ ആവശ്യത്തിനുള്ളത് എടുത്തതിനുശേഷം പാക്കറ്റ് ചുരുട്ടി റബർബാൻഡ് ഇടുകയോ നൂൽ ഉപയോഗിച്ച് കെട്ടി വയ്ക്കുകയോ ആണ് ചെയ്യാറുള്ളത്.

എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ എവിടെയെങ്കിലും ഗ്യാപ്പ് ഉണ്ടെങ്കിൽ വായു ഉള്ളിൽ കയറുകയും തകർന്നു ഉള്ളിലെ വസ്തു കട്ട പിടിക്കുകയും ചെയ്യും. മാത്രമല്ല ഉറുമ്പ്, പാറ്റ, മറ്റു പ്രാണികൾ പാക്കറ്റുകളിൽ കയറാനും സാധ്യതയുണ്ട്. എന്നാൽ വളരെ ഈസിയായ ഒരു മാർഗ്ഗം ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് സ്റ്റീൽ സ്കെയിൽ ആണ്.

പാക്കറ്റിൽ നിന്നും പൊടികൾ ആവശ്യത്തിന് എടുത്തശേഷം സ്റ്റീൽ സ്കെയിൽ ചൂടാക്കുക. അതിനുശേഷം പ്ലാസ്റ്റിക് പാക്കറ്റിൽ വായു അകത്ത് കടക്കാത്ത രീതിയിൽ പാക്കറ്റ് മുറിച്ചതിന് സമാന്തരമായി സ്കെയിൽ ഉപയോഗിച്ച് വരയ്ക്കുക. ചൂടായിരിക്കുന്ന സ്കെയിൽ ഉപയോഗിച്ച് പ്ലാസ്റ്റിക് പാക്കറ്റിൽ വരയ്ക്കുമ്പോൾ ഇത് ഉരുകുകയും പാക്കറ്റ് കടയിൽ നിന്നും വാങ്ങുമ്പോൾ ലഭിക്കുന്ന രീതിയിൽ ഇത് ഒട്ടിപിടിക്കുകയും ചെയ്യും. പാക്കറ്റിലെ രണ്ടുഭാഗത്തും ഇതുപോലെ ചെയ്യേണ്ടതാണ്. ഇങ്ങനെ മാത്രം ചെയ്താൽ മതി, പാക്കറ്റിനുള്ളിൽ പ്രാണികളും വായുവും കടക്കില്ല. ഇത് എല്ലാവർക്കും ഉപകാരപ്പെടുന്ന ടിപ്പാണ് ആയതിനാൽ എല്ലാവരും ഇത് പരീക്ഷിച്ചു നോക്കൂ.

Similar Posts