ഇനി എത്ര കരിപിടിച്ച പാത്രവും പുത്തൻ ആക്കി എടുക്കാം..!! എല്ലാവർക്കും ഉപകാരപ്പെടും..!!

നമ്മൾ പാചകത്തിന് ഒരുപാട് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഒരുപാട് നാൾ ഉപയോഗിക്കുന്ന പാത്രത്തിൽ കരി പിടിക്കാറുണ്ട്. ഇങ്ങനെ പിടിക്കുന്ന കരി നമ്മൾ എത്ര സോപ്പിട്ട് കഴുകിയാലും പോകണമെന്നില്ല. പ്രത്യേകിച്ച് ഒരുപാട് നാളുകളായി ഡീപ് ക്ലീൻ ചെയ്യാത്ത പാത്രങ്ങൾ ആണെങ്കിൽ ഇവയുടെ കരി പോകാൻ ഒരുപാട് സമയമെടുക്കും. എന്നാൽ ഈ പ്രശ്നത്തിന് നമ്മുടെ അടുക്കളയിൽ തന്നെ പരിഹാരമുണ്ട്. ഇങ്ങനെയുള്ള കട്ടിയുള്ള കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഇതിനായി ആദ്യം കരി പിടിച്ച പാത്രം മുങ്ങിക്കിടക്കുന്ന രീതിയിൽ ഒരു പാത്രത്തിൽ വെള്ളം എടുക്കുക. അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ഇടുക. അതിനുശേഷം രണ്ട് ടേബിൾസ്പൂൺ വിനാഗിരി ഇതിലേക്ക് ഒഴിക്കുക. ഇതിനോടൊപ്പം രണ്ട് ടേബിൾ സ്പൂൺ ഉപ്പും കൂടി ചേർക്കേണ്ടതാണ്. അതിനുശേഷം ഡീറ്റെർജന്റ് പൗഡർ രണ്ട് ടേബിൾസ്പൂൺ ഇതിലേക്ക് ചേർക്കാവുന്നതാണ്. കൂടാതെ ഒരു ടീസ്പൂൺ മുട്ടത്തോട് പൊടിച്ചതും ചേർക്കാം. ഇനി ഇത് അടുപ്പിലേക്ക് വെച്ച് നന്നായി തിളപ്പിക്കുക. തിളപ്പിക്കുന്നതോടൊപ്പം ഇതിലേക്ക് വൃത്തിയാക്കേണ്ട പാത്രവും ഇറക്കിവെക്കുക. 15 മിനിറ്റ് നേരം ഇങ്ങനെ തിളപ്പിച്ച് ഈ പാത്രം പുറത്തെടുത്ത് സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കി എടുക്കാവുന്നതാണ്.

കൂടാതെ ഇതിന് പുറംഭാഗത്ത് സാൻഡ് പേപ്പർ ഉപയോഗിച്ച് വൃത്തിയാക്കുക. കരി പെട്ടെന്ന് ഇളകി വരുന്നത് കാണാൻ സാധിക്കും. ഇങ്ങനെ എത്ര കരി പിടിച്ച പാത്രങ്ങളും എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

Similar Posts