ഇനി എത്ര നരച്ചമുടിയും കറുപ്പിക്കാൻ ഈ ഒരു കാര്യം മാത്രം മതി..!! എല്ലാവരും അറിഞ്ഞിരിക്കേണ്ട ഔഷധം..!!

കറുപ്പുള്ള ഇടതൂർന്ന മുടി എല്ലാവർക്കും ഇഷ്ടം ഉള്ള കാര്യമാണ്. നമ്മൾ ചെറുപ്പം മുതലേ നല്ലരീതിയിൽ മുടി ശ്രദ്ധിച്ചാൽ ഇടതൂർന്ന നല്ല തിളക്കമുള്ള കറുത്തമുടി നമുക്ക് ലഭിക്കും. എന്നാൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ എണ്ണകൾ, ഷാംപൂ, മറ്റ് ഹെയർ പ്രോഡക്റ്റുകൾ എന്നിവ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ മുടിയുടെ ആരോഗ്യം നഷ്ടപ്പെടുന്നുണ്ട്.

കൂടാതെ വളരെ ചെറുപ്പം ആയിട്ടുള്ള ആളുകൾക്ക് വരെ നരച്ച മുടി കാണാറുണ്ട്. ഇത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഈ പ്രശ്നം തുടക്കത്തിൽതന്നെ മാറ്റിയില്ലെങ്കിൽ പിന്നീട് മുടിയെല്ലാം നരച്ച് പോകും. ഈ പ്രശ്നത്തിന് ഒരു പ്രത്യേക ഔഷധക്കൂട്ട് ഉപയോഗിച്ച് പരിഹാരം കാണാം. ഇതിനായി നമുക്ക് വേണ്ടത് ഔഷധശാലകളിൽ നിന്ന് ലഭിക്കുന്ന നെല്ലിക്കാപൊടി ആണ്. വളരെ സുലഭമായി ഇത് കടകളിൽ നിന്ന് ലഭിക്കും. ഇത് ഒരു ടീസ്പൂൺ ഒരു ബൗളിലേക്ക് എടുക്കുക. അതിനുശേഷം ഇതിലേക്ക് വേണ്ടത് ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയാണ്.

കടകളിൽ നിന്നും ലഭിക്കുന്ന മറ്റ് എണ്ണകൾ ഉപയോഗിക്കരുത്. ഇത് രണ്ട് ടീസ്പൂൺ ഇതിലേക്ക് ചേർക്കുക. അതിനു ശേഷം ഇവിടെ ആവശ്യമുള്ളത് ചെറുനാരങ്ങാനീര് ആണ്. ഇതും രണ്ട് ടീസ്പൂൺ ചേർക്കേണ്ടതാണ്. അതിനുശേഷം ഇവയെല്ലാം നന്നായി മിക്സ് ചെയ്യുക. ഇനി ഇത് തലയിൽ പുരട്ടി ഒരു മണിക്കൂർ നേരം വയ്ക്കുക. അതിനുശേഷം തല നന്നായി തേച്ചു കുളിക്കുക. ഇത് ആഴ്ചയിൽ മൂന്നു ദിവസം ചെയ്താൽ മതി, നരച്ച തലമുടിയെല്ലാം കറുക്കുകയും പിന്നീട് മുടി നരയ്ക്കാതിരിക്കുകയും ചെയ്യും. ഇത് എല്ലാവർക്കും വളരെയധികം പ്രയോജനകരമാകും. ആയതിനാൽ എല്ലാവരും ഇത് പരീക്ഷിച്ചു നോക്കുക.

Similar Posts