ഇനി എത്ര വളരാത്ത മുടിയും വളരും..! ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ..!!

നമ്മളെല്ലാ ആളുകളും സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ആളുകൾ തന്നെയാണ്. അതുകൊണ്ടുതന്നെ കരുത്തുറ്റ നീണ്ട മുടി എല്ലാവരുടെയും സ്വപ്നമാണ്. പല കാരണങ്ങൾ കൊണ്ടും പലർക്കും മുടികൊഴിച്ചിലും മറ്റ് ഹെയർ പ്രോബ്ലങ്ങളും ഉണ്ടാകാറുണ്ട്. ഇതെല്ലാം പരിഹരിക്കാൻ വേണ്ടിയുള്ള ഒരു കിടിലൻ ഹെയർ പാക്ക് ഇവിടെ പരിചയപ്പെടാം. ഇതിനായി തലേദിവസം തന്നെ ഉലുവ വെള്ളത്തിൽ ഇട്ടു വയ്ക്കാനായി ശ്രദ്ധിക്കണം.

ശേഷം വേണ്ടത് സവാളയോ അല്ലെങ്കിൽ ചെറിയ ഉള്ളിയോ ആണ്. ഇത് ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് ചെമ്പരത്തി ഇലയും, പൂവും ചേർത്ത് കൊടുക്കണം. കൂടാതെ കറ്റാർവാഴ ചെറുതായി അരിഞ്ഞു ചേർക്കുകയും വേണം. ഇതിലേക്ക് എടുത്തുവെച്ചിരിക്കുന്ന ഉലുവ കൂടെ ചേർത്ത് കൊടുക്കുക. ഇവ നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക. കഞ്ഞിവെള്ളത്തിൽ അരച്ചെടുക്കുന്നതാണ് ഏറെ നല്ലത്. ശേഷം തലയിലും മുടിയുടെ അറ്റം വരെയും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക.

ഏകദേശം ഒരു 20 മിനിറ്റ് നേരം വെയിറ്റ് ചെയ്യേണ്ടതുണ്ട്. അതിനുശേഷം കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഒരു ഹെയർ പാക്ക് ട്രൈ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ മുടി പൂർവാധികം കരുത്തോടെ വളരുന്നതായിരിക്കും.

Similar Posts