ഇനി എല്ലാവർക്കും പുതിയ “സ്മാർട്ട്‌ റേഷൻ കാർഡുകൾ” ഇനി പഴയ പുസ്തക റേഷൻ കാർഡുള്ളവർ ഇത് ചെയ്യണം

സംസ്ഥാനത്ത് കേരളപ്പിറവി ദിനത്തിൽ ( നവംബർ 1 ) സ്മാർട്ട്‌ റേഷൻ കാർഡുകൾ വിതരണം നടക്കാൻ പോകുകയാണ്. ഔദ്യോഗികമായ ഉദ്‌ഘാടനമാണ് നവംബർ 1ന് നടക്കാൻ പോകുന്നത്. നമുക്ക് സുഖമായി പോക്കറ്റിൽ കൊണ്ടു നടക്കാവുന്ന ഏറ്റവും പ്രധാന തിരിച്ചറിയൽ രേഖയായിരിക്കും ഇത്. ഇപ്പോൾ പുസ്തക രൂപത്തിൽ കൊണ്ടു നടക്കുന്ന റേഷൻ കാർഡുകൾ ഈ മാസവസാനത്തോടെ അസാധു ആക്കപ്പെടും. പിന്നീട് റേഷൻ വാങ്ങുന്ന ആവശ്യത്തിനും വിവിധ കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലേക്ക് അപേക്ഷ വെക്കുമ്പോഴും പുതിയ റേഷൻ കാർഡിന്റെ പ്രിന്റ് ഔട്ട്‌ ആയിരിക്കും ഉപയോഗിക്കുക. പിവിസി ആധാർ കാർഡ് മോഡലുകളിൽ ആണ് ഇത് നമുക്ക് ലഭ്യമാകുന്നത്. ഒരു വശത്തു ബാർകോഡും, ക്യു ആർ കോഡും ഉള്ളതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഇതിൽ ഉണ്ട്.

റേഷൻ കാർഡിന്റെ ഒരുവശത്തു താലൂക്ക് സപ്ലൈ ഓഫീസിന്റെ നമ്പർ, റേഷനിങ് ഇൻസ്‌പെക്ടറുടെ നമ്പർ, പ്രതിമാസ വരുമാനം, ഗ്യാസ്, കറന്റ്‌ ഉപഭോക്താവാണോ എന്നിങ്ങനെ വിവരങ്ങൾ ഉൾപ്പെടുത്തും. മറ്റൊരു വശത്തു ഗുണഭോക്താവിന്റെ വിശദവിവരങ്ങളും മറ്റു പ്രധാന വിവരങ്ങളും ആണ് ഉണ്ടാവുക.

ഇനി മുതൽ നമ്മൾ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ തന്നെ ഫോണിലേക്ക് സന്ദേശം എത്തുന്നു. കൃത്യമായി നമ്മൾ വാങ്ങിയ പദാർത്ഥങ്ങളും അവയുടെ നിരക്കും അപ്പോൾ തന്നെ അറിയാം. നിലവിലെ പുസ്തക റേഷൻ കാർഡ് അസാധുവാക്കപ്പെടുന്നതോടെ നിലവിൽ ഏറ്റവും മികച്ച ഒരു രേഖയാണ് നമുക്ക് ലഭിക്കുന്നത്. അതുകൊണ്ട് ഇത്തരം സ്മാർട്ട്‌ കാർഡുകളിൽ പിഴവുകൾ വരുത്താതിരിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം.

റേഷൻ കാർഡിൽ ഇനിയാരെയെങ്കിലും ചേർക്കാനുണ്ട് എങ്കിൽ ആ നടപടികൾ ഉടനെ സ്വീകരിക്കുക. അതുപോലെ റേഷൻ കാർഡിൽ പേരുള്ളവർ ആരെങ്കിലും മരണപെട്ടിട്ടുണ്ട് എങ്കിൽ അത്തരത്തിലുള്ളവരുടെ പേരുകൾ ഉടൻ നീക്കം ചെയ്യേണ്ടതാണ്.5വർഷം മുൻപ് ലഭിച്ച റേഷൻ കാർഡുകളാണ് ഇപ്പോൾ എല്ലാവരുടെയും കൈവശം ഉള്ളത്. അതുകൊണ്ട് പ്രായത്തിൽ വരുന്ന മാറ്റം, വീട്ടിലെ വരുമാനം, ജോലി ഇല്ലാതിരുന്നവർക്ക് ജോലി എന്നിങ്ങനെയുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എല്ലാ മാറ്റങ്ങളും താലൂക് സപ്ലൈ ഓഫീസിൽ നേരിട്ടോ, ഓൺലൈൻ വഴിയോ മാറ്റണം. എത്രയും പെട്ടന്ന് തന്നെ വേണ്ട തിരുത്തലുകൾ വരുത്തുക.

സ്മാർട്ട്‌ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിന് സൗജന്യമായും, മുൻഗണനെതര വിഭാഗത്തിന് 25 രൂപ എന്ന നിരക്കിലും ആണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും.

Similar Posts