ഇനി എല്ലാ മാസവും 5000 രൂപ പെൻഷൻ ലഭിക്കുമെന്നോ? ഇപ്പോൾ അപേക്ഷിക്കാം! കർഷക ക്ഷേമ നിധി ബോർഡ്
ഇനി എല്ലാ മാസവും 5000 രൂപ പെൻഷനോ? അതെ. അത്രയും വലിയൊരു തുക നൽകുന്ന പദ്ധതിക്ക് സർക്കാർ തുടക്കം ഇട്ടിരിക്കുകയാണ്. കർഷക ക്ഷേമ നിധി ബിൽ പാസ്സാക്കിയതോടെ നിലവിൽ കാർഷിക മേഖലയിലുള്ളവർക്കും കാർഷിക അനുബന്ധ മേഖലയിലുള്ളവർക്കും വളരെ പ്രയോജനം ചെയ്യുമെന്നുള്ള കാര്യം ഉറപ്പാണ്. കർഷക ക്ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആകുന്നവർക്ക് 5000 രൂപയാണ് പെൻഷൻ ലഭിക്കാൻ പോകുന്നത്.
പെൻഷൻ ആനുകൂല്യങ്ങൾ കൂടാതെ പ്രസവാനുകൂല്യം, വിദ്യാഭ്യാസ ആനുകൂല്യം, വിവാഹ ആനുകൂല്യം, മരണനന്തര ആനുകൂല്യം, കുടുംബ പെൻഷൻ, അപകട ഇൻഷുറൻസ് തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും. ഡിസംബർ മാസം 1 നാണ് ഈ പദ്ധതി ആരംഭിച്ചത്. ആനുകൂല്യങ്ങൾ ലഭിക്കണം എങ്കിൽ കർഷക ക്ഷേമ നിധി ബോർഡിൽ അംഗങ്ങൾ ആകണം. അതിനു വേണ്ടി 3 വർഷത്തിൽ കുറയാതെ കൃഷി ഉപജീവനമായി തിരഞ്ഞെടുത്തിരിക്കണം.
മറ്റു ക്ഷേമ നിധിയിൽ അംഗങ്ങൾ ആയവർക്ക് ഈ പദ്ധതിയിൽ അംഗങ്ങൾ ആകാൻ സാധിക്കുകയില്ല. 18 നും 55 നും ഇടയിൽ പ്രായം ഉള്ളവർക്കാണ് ഈ പദ്ധതിയിൽ അപേക്ഷിക്കുവാൻ സാധിക്കുകയുള്ളൂ. പദ്ധതിയിൽ അംഗത്വം നേടിയാൽ മാസം തോറും കുറഞ്ഞത് 100 വീതം അല്ലെങ്കിൽ കൂടിയത് 250 രൂപ എന്ന നിരക്കിൽ അംശദായം അടക്കണം. ഇത് 5 വർഷത്തോളം അടക്കേണ്ടി വരും. നമ്മൾ അടക്കുന്ന തുകക്ക് തുല്യമായ വിഹിതം സർക്കാരും അടക്കും. ശേഷം 60 വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ പെൻഷൻ ലഭിച്ചു തുടങ്ങും.
ഇതിലേക്ക് അംഗത്വം എടുക്കുവാൻ ആഗ്രഹിക്കുന്നവർ www.kfwfb.kerala.gov.in എന്ന സൈറ്റിലൂടെ നേരിട്ടും അതല്ല എങ്കിൽ അക്ഷയ കേന്ദ്രങ്ങൾ വഴിയും നമുക്ക് അപേക്ഷിക്കാം. കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്ക്, മൊബൈൽ നമ്പർ, ആധാർ കാർഡ്,വ്യക്തിഗത വിവരങ്ങൾ, കൈവശവകാശ രേഖകൾ തുടങ്ങിയവയെല്ലാം കയ്യിൽ കരുതി വേണം അംഗത്വത്തിന് വേണ്ടി അപേക്ഷിക്കുവാൻ. രാജ്യത്തുടനീളം 20 ലക്ഷം കർഷകർ ഇതിൽ അംഗത്വം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ ഇതുവരെ 5000 ത്തോളം പേർ മാത്രമാണ് ഈ പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളൂ.