നമ്മൾ സാധാരണ ഉപയോഗിക്കാറുള്ള തുണികളിൽ എന്തെങ്കിലും രീതിയിൽ തിരിച്ചറിയുന്ന തരത്തിലുള്ള പാടുകളോ കീറലുകളോ ഉണ്ടായാൽ പിന്നീട് അവ നമുക്ക് ഉപയോഗിക്കാൻ താല്പര്യം ഉണ്ടാകില്ല. നമ്മൾ സാധാരണ തുണികൾ ഇസ്തിരി ഇടുന്ന സമയത്ത് അശ്രദ്ധ മൂലം ചിലപ്പോൾ ഇവ കരിഞ്ഞു പോകാറുണ്ട്. അല്ലെങ്കിൽ ആ ഭാഗത്ത് തുണി ഉരുകി തുള ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമ്മൾ പിന്നീട് തുണി ഉപയോഗിക്കുക പോലും ചെയ്യാതെ മാറ്റിവയ്ക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ ഈ പ്രശ്നത്തിന് ഉത്തമമായ ഒരു പരിഹാരമാണ് കാണിക്കുന്നത്. ഇതിനായി നമുക്ക് ഏതെങ്കിലും രീതിയിൽ കീറൽ ഉണ്ടായ തുണി എടുക്കാവുന്നതാണ്. അതിനുശേഷം ആ തുണിയുടെ അതെ ഡിസൈനിലുള്ള കീറൽ മറയ്ക്കാൻ തക്കവിധം വലുപ്പമുള്ള തുണി മുറിച്ചെടുക്കണം.
അതിനുശേഷം നമ്മൾ മുറിച്ചെടുത്ത തുണി കഷണത്തിനേക്കാളും അല്പം കൂടി വലിയ ഒരു പോളിത്തീൻ പ്ലാസ്റ്റിക് ഷീറ്റ് എടുക്കുക. ഇനി കീറൽ ഉണ്ടായ ഭാഗം ചതുരത്തിലോ നീളത്തിലോ മുറിച്ചെടുക്കുക. ശേഷം ഇതിനടിയിൽ ആദ്യം പ്ലാസ്റ്റിക് ഷീറ്റ് വയ്ക്കുക. അതിനുശേഷം ഇതിന് താഴെയായി പുതുതായി മുറിച്ചെടുത്ത, കീറിയ തുണിയുടെ അതേ ഡിസൈനിലുള്ള തുണി വയ്ക്കുക. ഇനി ഇതിനു മുകളിലായി ഒരു എ ഫോർ ഷീറ്റോ ആ വലിപ്പത്തിൽ ഉള്ള പേപ്പറോ വയ്ക്കുക. അതിനുശേഷം അയൺ ബോക്സ് നന്നായി ചൂടാക്കുക. ഇനി അയൺ ബോക്സ് പേപ്പറിന് മുകളിൽ വച്ച് കീറിയ ഭാഗത്ത് നന്നായി അമർത്തി തേക്കുക. ഒരു മിനിറ്റ് നേരം ഇങ്ങനെ വെച്ചാൽ മതിയാകും.
പ്ലാസ്റ്റിക് ഉരുകി പോവുകയും ഒരു സ്റ്റിച്ച് പോലും കൂടാതെകീറിയ ഭാഗം പുതിയ തുണികൊണ്ട് ഫിൽ ആവുകയും ചെയ്യും. ഇങ്ങനെ മാത്രം ചെയ്താൽ മതി ഏതു കീറിയ തുണിയും ഇങ്ങനെ റിപ്പയർ ചെയ്യാൻ സാധിക്കും. തുണിയുടെ ഏത് ഭാഗമാണ് പുറമേ കാണുന്നത്, ഇതിന് നേരെ പിറകു വശത്താണ് പ്ലാസ്റ്റിക് ഷീറ്റും ഒട്ടിച്ചു ചേർക്കേണ്ട തുണിയും വയ്ക്കേണ്ടത്. ഇത് എല്ലാവരും വീട്ടിൽ പരീക്ഷിച്ചു നോക്കൂ. വളരെയധികം ഉപകാരപ്പെടും.