ഇനി ഓരോ മാസവും 600 രൂപ ലഭിക്കും..!! സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി..!! കൂടുതൽ അറിയാം..!!

നമ്മുടെ സംസ്ഥാനത്ത് വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന് വിവിധ പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നുണ്ട്. പൊതുവെ ആരോഗ്യവശങ്ങൾ ഉള്ള ആളുകളെ സഹായിക്കുന്നതിന് വീട്ടുകാരും ബന്ധുക്കളും ഉണ്ടായിരിക്കും.

എന്നാൽ ഇത്തരത്തിൽ ആശ്രയമില്ലാത്ത ആളുകൾക്ക് വിവിധങ്ങളായ മാരകരോഗങ്ങൾ വരുമ്പോൾ സഹായത്തിന് പലപ്പോഴും ആളുകൾ ഉണ്ടാവാറില്ല. ഇങ്ങനെ ഉള്ള സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി മാരക രോഗങ്ങൾ ഉള്ള ആളുകളെ പരിചരിക്കുന്ന സഹായികൾക്ക് പ്രോത്സാഹനം നൽകുന്നതിനു വേണ്ടിയുള്ള ധനസഹായമാണ് ആശ്വാസകിരണം പദ്ധതി വഴി സംസ്ഥാന സർക്കാർ വിതരണം ചെയ്യുന്നത്. ഇതുവഴി പ്രതിമാസം 600 രൂപ ഇത്തരക്കാർക്ക് ലഭിക്കും. വിവിധങ്ങളായ ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്ന ആളുകളെ സഹായിക്കുന്നവർക്ക് ആണ് ഇതിന് സഹായം നൽകുന്നത്.

സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ ഈ പദ്ധതിക്ക് വേണ്ടി 42 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഇതിൽ 10 കോടി രൂപ ധനസഹായ വിതരണത്തിനായി ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. അവശരായ ആളുകളെ പരിചരിക്കുന്ന ആളുകളുടെ അക്കൗണ്ടിലേക്കാണ് പ്രതിമാസം തുക ലഭിക്കുന്നത്. കർഷക തൊഴിലാളി പെൻഷൻ, വിധവാ പെൻഷൻ തുടങ്ങിയവ സ്വീകരിക്കുന്ന ആളുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാവുന്നതാണ്.

Similar Posts