ഇനി കരിമ്പൻ കയറിയ വസ്ത്രങ്ങൾ കളയേണ്ടതില്ല..!! ഇങ്ങനെ മാത്രം ചെയ്താൽ പരിഹാരം കാണാം..!!

നമ്മുടെ വീട്ടിൽ എല്ലാം എപ്പോഴും നമ്മൾ തുണികൾ ഉപയോഗിക്കാറുണ്ട്. പലതരത്തിലുള്ള തുണികൾ നമുക്ക് നിത്യേന ഉപയോഗിക്കേണ്ടി വരാറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് തോർത്ത്. ലൈറ്റ് കളറുകൾ ഉള്ള തോർത്തുകളും മറ്റു വസ്ത്രങ്ങളും ഉപയോഗിക്കുന്ന ആളുകൾ പ്രധാനമായും നേരിടുന്ന ഒരു പ്രശ്നമാണ് കരിമ്പൻ കയറുന്നത്. കരിമ്പൻ കയറിയ വസ്ത്രങ്ങൾ പിന്നീട് നമ്മൾ ഉപയോഗിക്കാതെ കളയുകയാണ് സാധരണായായി ചെയ്യാറുള്ളത്. കാരണം നമുക്ക് ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ സാധിച്ചിരുന്നില്ല.

എന്നാൽ വളരെ എളുപ്പത്തിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് വസ്ത്രങ്ങളിലെ കരിമ്പൻ പൂർണമായും നീക്കാൻ സാധിക്കും. ഇതിനായി നമുക്ക് ആവശ്യമുള്ളത് കരിമ്പൻ കയറിയ തുണികൾ മുങ്ങിക്കിടക്കാൻ പാകത്തിന് ഉള്ള ഒരു ബേസിൻ ആണ്. ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ള പ്രധാനപ്പെട്ട വസ്തു എന്നത് ക്ലോറക്സ് ആണ്. മാർക്കറ്റിൽ നിന്നും സുലഭമായി ക്ലോറക്സ് ലഭിക്കും. ഇത് ഒരു അടപ്പ് ഈ വെള്ളത്തിലേക്ക് ചേർത്തു കൊടുക്കുക. അതിനുശേഷം ഈ വെള്ളം നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കരിമ്പൻ കയറിയ വസ്ത്രങ്ങൾ മുക്കിവയ്ക്കുക. അതിനുശേഷം നാലു മണിക്കൂർ നേരം അനക്കാതെ വയ്ക്കുക.

ഇനി ഇത് മിശ്രിതത്തിൽ നിന്നും പുറത്തെടുത്ത് നല്ല വെള്ളത്തിൽ കഴുകിയെടുക്കുക. ഇങ്ങനെ മാത്രം ചെയ്താൽ മതി, വസ്ത്രങ്ങളിലെ കരിമ്പൻ എല്ലാം നീങ്ങിയത് കാണാം. മാത്രമല്ല, കരിമ്പൻ കയറിയിരുന്ന തുണികൾ പുതിയത് പോലെ ആകുന്നതും നമുക്ക് കാണാം. പിന്നീട് നിങ്ങൾ ഒരു കരിമ്പൻ കയറിയ വസ്ത്രവും കളയില്ല. ഇത് എല്ലാ വീടുകളിലും വളരെയധികം ഉപകാരപ്പെടും. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണൂ..

Similar Posts