ഇനി കിച്ചൻ കൗണ്ടർ ടോപിലെ ദുർഗന്ധം നീക്കാം..!! വളരെ എളുപ്പത്തിൽ..!!

നമ്മുടെ വീടുകളിൽ കിച്ചൻ കൗണ്ടർ ടോപ്പുകളിൽ പലപ്പോഴും ദുർഗന്ധം ഉണ്ടാകാറുണ്ട്. മത്സ്യ മാംസ്യ വിഭവങ്ങൾ നമ്മൾ കിച്ചൻ കൌണ്ടർടോപ്പുകളിൽ വെച്ചാണ് നമ്മൾ പൊതുവേ നന്നാക്കാറുള്ളത്. ഇങ്ങനെ ചെയ്യുമ്പോൾ ഇവയുടെ അവശിഷ്ടങ്ങൾ കൗണ്ടർടോപ്പിൽ ആവുകയും ഈ ദുർഗന്ധം അവിടെ തങ്ങി നിൽക്കുകയും ചെയ്യും. ഇവയിൽ പിന്നീട് ഉറുമ്പ് കയറുകയും ചെയ്യും. നമ്മൾ പിന്നീട് എത്രതന്നെ സോപ് ഉപയോഗിച്ച് കഴുകിയാലും ഈ മണം പോകണമെന്നില്ല. പലപ്പോഴും ഇങ്ങനെ ഒരു പ്രശ്നം നിലനിൽക്കുന്നതിനാൽ പല ആളുകളും കൗണ്ടർ ടോപ്പുകൾ ഉപയോഗിക്കാതെ പുറമേ മറ്റെവിടെയെങ്കിലും നിന്ന് മത്സ്യമാംസങ്ങൾ നന്നാക്കേണ്ടി വരുന്നു.

ഈ പ്രശ്നത്തിന് പുറമേനിന്ന് ഒന്നും തന്നെ വാങ്ങി പണം നഷ്ടപ്പെടുത്തേണ്ട ആവശ്യമില്ല. വീട്ടിൽ തന്നെ ഇതിന് പരിഹാരം കാണാം. ഇതിനായി ഒരു സൊലൂഷൻ തയ്യാറാക്കാം. ഈ സൊല്യൂഷൻ തയ്യാറക്കുന്നതിന് നമ്മുക്ക് ആവശ്യമുള്ളത് ചെറുനാരങ്ങാ ആണ്. ചെറുനാരങ്ങ ഒരെണ്ണം മതി ഇത് തയ്യാറാക്കാൻ. ഒരു പാത്രം അടുപ്പിൽ വച്ച് ഒരു കപ്പ് വെള്ളം തിളപ്പിക്കുക. ശേഷം ഇതിലേക്ക് ഒരു ചെറുനാരങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. വെള്ളം തിളച്ച് കഴിയുമ്പോൾ ഈ വെള്ളം അരിച്ചെടുക്കുക. അതിനുശേഷം കുറച്ച് കർപ്പൂരം പൊടിച്ചെടുക്കുക.

ഇതുകൂടി വെള്ളത്തിലേക്ക് ചേർത്തശേഷം നന്നായി മിക്സ് ചെയ്യുക. ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റി കിച്ചൻ കൌണ്ടർടോപ്പുകളിൽ തളിച്ച ശേഷം തുടച്ചെടുക്കാവുന്നതാണ്. നാരങ്ങയുടെ നറുമണം അടുക്കളയിൽ എങ്ങും നിറഞ്ഞു നിൽക്കും. മാത്രമല്ല, കർപൂരം ചേർത്തതിനാൽ ഉറുമ്പിന്റെ ശല്യവും ഉണ്ടാകില്ല. ആയതിനാൽ എല്ലാവരും ഇത് പരീക്ഷിച്ചു നോക്കൂ.

Similar Posts