ഇനി കുടുംബശ്രീയും ഹൈടെക്കാകുന്നു, 40 % വരെ വിലക്കുറവിൽ സാധനങ്ങൾ സൗജന്യമായി ഇനി വീട്ടിൽ എത്തും
കോവിഡ് കാലത്ത് ഓൺലൈൻ ഷോപ്പിംഗുകൾ വർദ്ധിച്ചുവരികയാണ്. പലതരം ഓഫറുകളോടുകൂടി തന്നെ ഇവ ജനങ്ങൾക്ക് കിട്ടുന്നുണ്ട്. 40 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ കുടുംബശ്രീ യൂണിറ്റ് വഴി നിങ്ങൾക്ക് കിട്ടും.
കുടുംബശ്രീ യൂണിറ്റ് ഓണക്കാലത്തോടനുബന്ധിച്ച് നൂതന ഓൺലൈൻ ഷോപ്പിംഗ് തുടങ്ങിയിട്ടുണ്ട്. ഈ മാസം 31 വരെയാണ് ഈ മേള നടക്കുന്നത്. ഓണ സീസണായതു കൊണ്ട് സാധനങ്ങൾക്കൊക്കെ നല്ല ഡിസ്കൗണ്ട് കിട്ടും. ശർക്കര വരട്ടി,ചിപ്സുകൾ, ഗോതമ്പുപൊടി, അരിപ്പൊടി, ജൈവ അരി, പല ഫ്രൂട്ട്സിന്റെയും ജാം, സ്ക്വാഷ് എന്നിവയൊക്കെ ലഭ്യമാണ്.ഓണത്തിന്റെ പ്രധാന വിഭവമായ പായസവും ഇതോടൊപ്പം കിട്ടുന്നുണ്ട്. വളരെ സ്പെഷ്യൽ ആയിട്ടുള്ള അച്ചാർ ഉണ്ടെന്നത് എടുത്തുപറയാൻ പറ്റുന്ന ഒരു കാര്യമാണ്. അത് നെല്ലിക്കയും കുരുമുളകും ചേർന്നതാണ്. പിന്നെ മുത്താറി,ചോളം, കൂവപ്പൊടി,കുടംപുളി, കറുവപ്പട്ട, തേൻ, കുരുമുളക്, ഏലം എന്നിവയും പോർട്ടലിൽ കിട്ടും. ഇതിന് ഡെലിവറി ചാർജില്ല എന്നത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. നിങ്ങൾക്ക് സാധനങ്ങൾ ഇന്ത്യയിൽ എവിടെ നിന്നും ഓർഡർ ചെയ്യാം. കൃഷി വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേർന്ന് ഇതിനകം ഒരുപാട് ഓണച്ചന്തകൾ തുടങ്ങിയിട്ടുണ്ട്. ഈ ഷോപ്പിംഗ് മാമാങ്കം നടക്കുന്നത് https://kudumbashreebazaar.com/ എന്ന സൈറ്റിലേക്കൂടിയാണ്. കൂടുതൽ സാധനങ്ങൾ വാങ്ങിയാൽ 10 ശതമാനം അധിക വിലക്കുറവും ഇതിലൂടെ ലഭ്യമാകുന്നു എന്നത് ഏവർക്കും വളരെ ഗുണമുള്ള ഒരു കാര്യമാണ്.
അതുപോലെതന്നെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കുടുംബശ്രീയുടെ വക വേറൊരു സന്തോഷവാർത്ത കൂടി വന്നിട്ടുണ്ട്.ലോണുകൾ അപേക്ഷിക്കുന്നവർക്ക് വേണ്ടിയുള്ളതാണ് ഇത്. ബാങ്ക് വായ്പകൾ ആദ്യം 10 ലക്ഷം രൂപയ്ക്കാണ് കൊടുത്തു കൊണ്ടിരുന്നത്. എന്നാൽ അത് ഇപ്പോൾ 20 ലക്ഷമാക്കി കൂട്ടിയിരിക്കുകയാണ്. ഈ ടൊന്നും വയ്ക്കാതെ തന്നെ ഇത് കിട്ടുന്നതാണ്. എല്ലാത്തരം ബാങ്കുകൾക്കും ഇതിന്റെ അറിയിപ്പ് കിട്ടി കഴിഞ്ഞു. ഇത് കിട്ടാനുള്ള എളുപ്പ വഴി കുടുംബശ്രീ വഴി അപേക്ഷിക്കുന്നതാണ്. നിങ്ങൾക്ക് 25,000 രൂപ മുതൽ 2 ലക്ഷം വരെയുള്ള ലോണുകൾ ഇങ്ങനെ അപേക്ഷിക്കാം. മേൽപ്പറഞ്ഞ ഇളവുകളൊക്കെ കുടുംബശ്രീ അംഗങ്ങൾക്കും അതിലുള്ളവർക്കും ലഭിക്കുന്നതാണ്.