ഇനി ക്ലീനിങ് ലോഷൻ പുറത്ത് നിന്ന് വാങ്ങേണ്ട..!! വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം.!!

നമ്മളെല്ലാവരും വീട് വൃത്തിയാക്കാൻ വേണ്ടി കടയിൽ നിന്ന് ക്ലീനിങ് ഉൽപ്പന്നങ്ങൾ വാങ്ങുകയാണ് പതിവ്. സ്റ്റോറിൽ നിന്ന് വാങ്ങുന്ന ക്ലീനിംഗ് അല്ലെങ്കിൽ സുഗന്ധ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും നല്ലതല്ല. കൂടുതൽ എയർ ഫ്രെഷനറുകൾ ശ്വസിച്ചാൽ, ആസ്ത്മ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇതിനെല്ലാം നമുക്ക് വീട്ടിൽ തന്നെ പ്രകൃതിദത്തമായ ഒരു പരിഹാരം പരീക്ഷിച്ച് നോക്കാം. ഇതിന് 2 ചേരുവകൾ മാത്രമേ ആവശ്യമുള്ളൂ.

ഇതിനായി ആദ്യം 2 വലിയ കഷ്ണം ഇഞ്ചി എടുക്കുക. ഇത് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ശേഷം കുറച്ച് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഇത് നന്നായി അരിച്ചെടുക്കുക. അതിനു ശേഷം ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. ഇതിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് ചേർക്കുക. ഏത് ടൂത്ത് പേസ്റ്റും ഉപയോഗിക്കാവുന്നതാണ്. ശേഷം നന്നായി ഇളക്കി അലിയിക്കുക.

നമ്മുടെ പ്രകൃതിദത്തമായ ക്ലീനിങ് ലോഷനും എയർ ഫ്രെഷനിംഗ് ടിപ്പും തയ്യാറായി കഴിഞ്ഞു. കറ പുരണ്ട പാത്രങ്ങൾ വൃത്തിയാക്കാനും, തുരുമ്പ് നീക്കം ചെയ്യാനും, സിങ്ക് വൃത്തിയാക്കാനും, അടുപ്പിൽ നിന്ന് ദുർഗന്ധം അകറ്റാനും മറ്റും നമുക്ക് ഈ ലായനി ഉപയോഗിക്കാം.

Similar Posts