ഇനി ചക്കക്കുരു ഏതു സീസണിലും ലഭിക്കും..!! ചക്കക്കുരു സൂക്ഷിക്കാൻ ഇതാ ഫലപ്രദമായ മാർഗം..!!

നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പക്ഷേ ചക്ക ഉണ്ടാകുന്നതിന് പ്രത്യേക സീസൺ ഉണ്ട്. ചക്ക ഉപയോഗിച്ച് ഉണ്ടാക്കുന്ന വിവിധ വിഭവങ്ങൾ മലയാളികളായ നമുക്ക് എല്ലാവർക്കും വളരെ പ്രിയപ്പെട്ടതാണ്. ഇതിൽ തന്നെ ചക്കക്കുരു ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ആവശ്യക്കാരേറെയാണ്.

ചക്കയുടെ സീസൺ കഴിഞ്ഞ് പിന്നീട് എപ്പോഴെങ്കിലും ചക്കകുരു ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ തോന്നാത്തവരായി ആരും ഉണ്ടാകില്ല. ഇതിനാൽ തന്നെ ചക്ക ലഭിക്കുന്ന അവസരങ്ങളിൽ നമ്മൾ ചക്കക്കുരു സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ വളരെ കുറച്ച് കാലം കൊണ്ടു തന്നെ ഇവ നശിച്ചു പോകുന്നതാണ് നമ്മുക്ക് കാണാൻ സാധിക്കുക. എന്നാൽ ഫലപ്രദമായ രീതിയിൽ ചക്കക്കുരു സൂക്ഷിക്കുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനായി ആദ്യം ചക്കക്കുരു രണ്ടു ദിവസം വീടിനുള്ളിൽ ഫാൻ ഉപയോഗിച്ച് ഉണക്കുക. ഒരിക്കലും വെയിലത്ത് വെച്ച് ഉണക്കരുത്.

ശേഷം ഇതിന്റെ പുറമെയുള്ള വെള്ള തൊലി കളയുക. ഇതിനുള്ളിൽ ഉള്ള ബ്രൗൺ നിറത്തിലുള്ള തൊലി കളയരുത്. ഈ രീതിയിൽ ചക്കക്കുരു സൂക്ഷിക്കുമ്പോൾ പൊട്ടിയതും തൊലിഇല്ലാത്തതുമായ ചക്കക്കുരു എല്ലാം തന്നെ സൂക്ഷിക്കാൻ സാധിക്കും. ഇനി ഇത് കുക്കറിൽ ഇട്ട് മൂന്നു ടേബിൾസ്പൂൺ മാത്രം വെള്ളം ഒഴിച്ച് ആവിയിൽ വേവിക്കുക. കുക്കറിൽ ഒരു വിസിൽ മാത്രം അടിച്ചാൽ മതിയാകും. ഇനി ഇതു പുറത്തേക്കെടുത്ത് തണുപ്പിച്ചശേഷം ഫ്രീസറിൽ അരമണിക്കൂർ നേരം വയ്ക്കുക. ഇനി ഇത് ഒരു സിപ് ലോക്ക് ബാഗിൽ ഇട്ട് സൂക്ഷിച്ചാൽ മതി. ഒട്ടും എയർ കടക്കാത്ത രീതിയിൽ വേണം സിപ് ലോക്ക് ബാഗിൽ ഇത് സൂക്ഷിക്കാൻ. അതിനുശേഷം ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ഈ ബാഗ് ഇറക്കിവെച്ച് നല്ലപോലെ മുറുക്കി അടച്ചുവെക്കുക. ശേഷം ഇത് ഫ്രീസറിൽ വച്ച് സൂക്ഷിച്ചാൽ ഒരു വർഷത്തിലേറെ കാലം ചക്കക്കുരു കേടാകാതെ സൂക്ഷിക്കാൻ സാധിക്കും. ഇത് എല്ലാവർക്കും ഉപകരിക്കുന്നതാണ്. ആയതിനാൽ എല്ലാവരും ഇത് പരീക്ഷിച്ചു നോക്കൂ.

Similar Posts