ഇനി ചിതലുകളെ വളരെ പെട്ടെന്ന് ഓടിക്കാം..!! ഇത് മാത്രം ചെയ്താൽ മതി..!!

നമ്മുടെ വീടുകളിൽ ക്ഷണിക്കപ്പെടാതെ വരുന്ന ചില അതിഥികൾ ഉണ്ട്. പലതരത്തിലുള്ള പ്രാണികളും ഇഴജന്തുക്കളും നമ്മുടെ വീട്ടിൽ കടന്നുകയറാറുണ്ട്. ഇവയെല്ലാം നമുക്ക് ശല്യം ഉണ്ടാക്കുമെങ്കിലും വളരെയധികം നമ്മുടെ സ്വസ്ഥത നശിപ്പിക്കുന്നത് നമ്മുടെ വീട്ടിലെ മരം കൊണ്ടുള്ള ഉപകരണങ്ങൾക്ക് കേടുപാട് വരുത്തുന്ന ഒരു കൂട്ടം ജീവികളാണ്. ഇവയാണ് ചിതലുകൾ. മരംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം തന്നെ ചിതൽ ആഹാരമാക്കി തിന്നു നശിപ്പിക്കും.

ഈർപ്പം ഉള്ള സ്ഥലത്താണ് പ്രധാനമായും ചിതലുകൾ വന്നു കൂടുകൂട്ടുന്നത്. ചിതലുകൾ വന്നു തുടങ്ങിയാൽ പിന്നെ വളരെ പെട്ടെന്ന് അവിടം കൂടു കൂട്ടുകയും ഇരിക്കുന്ന ഭാഗം നശിപ്പിക്കുകയും ചെയ്യും. അതിനാൽ ചിതലുകൾ കൂടു കൂട്ടാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരാഴ്ച കൂടുമ്പോൾ വീട് വൃത്തിയാക്കുന്നത് ഇത് തടയുന്നതിന് സഹായിക്കും. എന്നാൽ ഇവയെ ഓടിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗമുണ്ട്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് കർപ്പൂരം ആണ്. കർപ്പൂരം പൊടിച്ചത് ഒരു ടീസ്പൂൺ എടുക്കുക. അതിനുശേഷം ഒരു ചെറിയ ഗ്ലാസ്സിലേക്ക് ഇത് പകർത്തി വെള്ളമൊഴിച്ച് നന്നായി മിക്സ് ചെയ്യുക. അതിനുശേഷം ഇത് ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ശേഷം ഇതു ചിതലുകൾ കൂടു കൂട്ടിയിരിക്കുന്ന ഭാഗത്ത് സ്പ്രേ ചെയ്യുക. ചിതലുകളുടെ കൂട് ആദ്യം തുടച്ചുനീക്കിയതിനുശേഷം ആണ് സ്പ്രൈ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ പിന്നീട് സ്പ്രേ ചെയ്തതിന്റെ പരിസരത്ത് പോലും ചിതലുകൾ വരില്ല. ഈ രീതി ഉപയോഗിച്ചിട്ടും ചിതലുകൾ പോകുന്നില്ലെങ്കിൽ “ബൈ ഫ്ലക്സ് ടി സി” എന്ന് പേരുള്ള ഒരു മരുന്ന് മാർക്കറ്റിൽ നിന്നും ലഭിക്കും. ഇതിനോടൊപ്പം പെട്രോള് മിസ്സ് ചെയ്തു സ്പ്രേ ബോട്ടിൽ ആക്കി സ്പ്രേ ചെയ്യുക. ഇങ്ങനെ ചെയ്താൽ പിന്നീട് വീട്ടിൽ ഒരിക്കലും ചിതലിന്റെ ശല്യം ഉണ്ടാകില്ല.

Similar Posts