ഇനി ചിരവയില്ലാതെ തേങ്ങ ചിരകാം..!! വളരെ എളുപ്പത്തിൽ..!!

കറികളിലും പലഹാരങ്ങളിലും ഒരു മുറി തേങ്ങയെങ്കിലും ചേർക്കാത്തവരായി ആരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാദിവസവും തേങ്ങ ചിരകേണ്ടതായി വരാറുണ്ട്. ദിവസവും ഇത്തരത്തിൽ തേങ്ങ ചിരകുന്നത് വീട്ടമ്മമാരെ സംബന്ധിച്ച് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ചിരവയില്ലാതെ എളുപ്പത്തിൽ എങ്ങനെ തേങ്ങ ചിരകാം എന്ന് നമുക്ക് നോക്കാം.

ഇതിനായി തേങ്ങ രണ്ടായി മുറിച്ച് ഒരല്പം ചൂടുവെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം ഇത് ഫ്രീസറിൽ വയ്ക്കാൻ ശ്രദ്ധിക്കണം. ഏകദേശം ഒരു മണിക്കൂർ നേരത്തേക്ക് ഇത് ഫ്രീസറിൽ വച്ചതിനുശേഷം വീണ്ടും വെള്ളത്തിലേക്ക് ഇട്ടുവയ്ക്കണം. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ തന്നെ തേങ്ങ ചിരട്ടയിൽ നിന്ന് കുത്തിയെടുക്കാൻ സാധിക്കും. ശേഷം ഇത് ചെറുതായി അരിയുക. ഇനി ഇത് മിക്സിയിലിട്ട് നല്ലതുപോലെ അരച്ചെടുക്കാൻ സാധിക്കും. ഇനി ഇത് ഫ്രിഡ്ജിൽ വച്ച് ഒരാഴ്ചവരെ സൂക്ഷിക്കാവുന്നതാണ്.

ഇത്തരത്തിൽ വളരെ എളുപ്പത്തിൽ മിക്സിയില്ലാതെ തന്നെ തേങ്ങ ചിരകി എടുക്കാൻ സാധിക്കും. എല്ലാ ആളുകളും ഈ രീതി ഒന്ന് വീട്ടിൽ പരീക്ഷിച്ചു നോക്കുക.

Similar Posts