ഇനി ചിരവ കൂടാതെ തന്നെ തേങ്ങ ചിരകി എടുക്കാം..!! അടിപൊളി കിച്ചൻ ടിപ്പ് ഇതാ..!!

സൗത്ത് ഇന്ത്യക്കാരുടെ ഭക്ഷണ വിഭവങ്ങൾ ഒഴിച്ചു കൂടാനാവാത്ത സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് തേങ്ങ. തേങ്ങ അരച്ചു ചേർത്തതും തേങ്ങ പാൽ പിഴിഞ്ഞ് ഒഴിച്ചതും ആയ ഭക്ഷണവിഭവങ്ങൾ സൗത്ത് ഇന്ത്യക്കാർക്ക് വളരെയധികം പ്രിയങ്കരമാണ്. കൂടാതെ കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ ആണ് കൂടുതലായും തെങ്ങ് ഉള്ളത്. ഇക്കാരണത്താൽ തന്നെ ഇവിടെ തേങ്ങയുടെ പ്രാധാന്യം ഏറുന്നു.

നമ്മൾ സാധാരണ തേങ്ങ അടുക്കളകളിൽ ഭക്ഷണത്തിന് ഉപയോഗിക്കുമ്പോൾ ചിരവ ഉപയോഗിച്ച് ചിരകിയാണ് എടുക്കാറുള്ളത്. എന്നാൽ മാത്രമേ ഇവയിൽനിന്ന് കൃത്യമായ രീതിയിൽ തേങ്ങ തേങ്ങ പാൽ കിട്ടുകയുള്ളൂ. എന്നാൽ പല ആളുകൾക്കും തേങ്ങ ചിരകുന്നത് വളരെ അധികം പ്രയാസമുള്ള കാര്യമായിരിക്കും. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാൽ തേങ്ങ ചിരകുന്നത് ഒഴിവാക്കാറാണ് പലരും പതിവ്. എന്നാലിനി ഈ കാര്യം കൊണ്ട് തേങ്ങ ചേർക്കേണ്ട ഭക്ഷണവിഭവങ്ങൾ ഒഴിവാക്കേണ്ടതില്ല.

തേങ്ങ ചിരകുന്നതിന് ഒരു എളുപ്പ മാർഗം ഇവിടെ പരിചയപ്പെടുത്താം. ഇതിനായി ചിരകേണ്ട തേങ്ങ ഫ്രീസറിൽ വയ്ക്കുക. ഉപയോഗിക്കുന്നതിന് ഒരു ദിവസം മുൻപ് ഫ്രീസറിൽ വയ്ക്കേണ്ടതാണ്. അതിനുശേഷം ഇത് പുറത്തെടുത്തു ഇതിന്റെ ചിരട്ടയിൽ അമ്മികല്ലുകൊണ്ട് ഇടിച്ച് തേങ്ങ വേർതിരിച്ചെടുക്കുക. അതിനുശേഷംഇത് മിക്സിയിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ഇപ്പോൾ ചിരകാതെ തന്നെ നല്ല തരികളായി തേങ്ങ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൂടാതെ ഇത് വെള്ളം തൊടാത്ത ഉണങ്ങിയ പ്ലാസ്റ്റിക് കണ്ടെയ്നറിൽ ഇട്ട് നല്ലപോലെ അടച്ച് ഫ്രീസറിൽ തന്നെ വച്ച് രണ്ടാഴ്ചയോളം വരെ സൂക്ഷിക്കാനും സാധിക്കും. ആയതിനാൽ ഇത് എല്ലാം ആളുകൾക്കും വളരെയധികം ഉപകാരപ്രദം ആകും.

Similar Posts