ഇനി ചിലന്തികളും ഉറുമ്പുകളും വീട്ടിൽ വരില്ല..!! ഈയൊരു കാര്യം മാത്രം ചെയ്താൽ മതി..!! വളരെ ഫലപ്രദം..!!

നമ്മുടെ വീടുകളിൽ ചിലന്തികളും ഉറുമ്പുകളും സ്ഥിരമായി വരാറുണ്ട്. നമ്മൾ എന്തൊക്കെ ചെയ്താലും ഇവ സ്ഥിരമായി പോകാറില്ല. ചിലന്തികൾ വീടുകളിൽ ഉണ്ടായാൽ വളരെയധികം പ്രശ്നമാണ്. വീടിന്റെ കോണുകളിൽ എല്ലാം ഇവ മാറാല കെട്ടും. മാറാല ഒരുപാട് വീടുകളിൽ ഉണ്ടായാൽ ഇത് വൃത്തിയാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അലർജി ഉള്ള ആളുകൾക്ക് ഇത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും. വീടുകളിൽ ഉറുമ്പ് ശല്യം ഉണ്ടായാലും വളരെയധികം ബുദ്ധിമുട്ടാണ് നമ്മൾ നേരിടുക. ഇത്തരത്തിൽ നമുക്ക് ശല്യക്കാരായ ഉറുമ്പുകളെയും ചിലന്തികളെയും ഓടിക്കുന്നതിന് വളരെ ഫലപ്രദമായ ഒരു മാർഗ്ഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ഒരു മിശ്രിതമാണ്. ഇതിനായി ഒരു ബക്കറ്റിൽ ഒരു ലിറ്റർ വെള്ളം എടുക്കുക. അതിനുശേഷം ഇതിലേക്ക് 4 കർപ്പൂര ഗുളിക പൊടിച്ച് ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ചേർക്കാനുള്ളത് ചെറുനാരങ്ങാനീര് ആണ്. ഒരു ടീസ്പൂൺ ചെറുനാരങ്ങാനീര് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇവിടെ ആവശ്യമുള്ളത് വിനഗർ ആണ്. രണ്ട് ടേബിൾ സ്പൂൺ വിനെഗർ ഇവിടെ ചേർത്തു കൊടുക്കണം. അതിനുശേഷം ഇവ നന്നായി മിക്സ് ചെയ്യുക.

ഇനി ഒരു വൃത്തിയുള്ള തുണിയെടുത്ത് ഈ മിശ്രിതത്തിൽ മുക്കി ചിലന്തികളും ഉറുമ്പുകളും വരാനിടയുള്ള ചുവരുകളിലും വീടിന്റെ കോണുകളിലും തുടച്ചു കൊടുക്കുക. ചിലന്തികൾക്ക് വിനഗറിന്റെയും കർപ്പൂരത്തിന്റെയും മണം ഇഷ്ടമല്ലാത്തതിനാൽ പിന്നീട് ഈ ഭാഗത്തേക്ക് വരില്ല. മാത്രമല്ല, കർപ്പൂരം ഉള്ളതിനാൽ ഉറുമ്പുകളുടെ ശല്യവും ഉണ്ടാകില്ല. വളരെ കാലമായി ഈ പ്രശ്നം നേരിടുന്ന ആളുകൾക്ക് വളരെ എളുപ്പത്തിൽ മേൽപ്പറഞ്ഞ രീതിയിൽ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. ആയതിനാൽ എല്ലാ ആളുകളും ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ. ഉപകാരപ്പെടും.

Similar Posts