ഇനി ഞൊടിയുടെ കൊണ്ട് തലയിണ ക്ലീൻ ചെയ്യാം..!! ഈയൊരു രീതി പരീക്ഷിച്ചു നോക്കൂ..!!

നമ്മളെല്ലാവരും തലയണ ഉപയോഗിക്കുന്നവരാണ്. വീട്ടിൽ ഏറ്റവും വൃത്തിയാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യവും തലയണയാണ്. എന്നാൽ ഇനി ഇങ്ങനെയല്ല. തലയിണ വളരെ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കുന്ന ഒരു രീതി ഇവിടെ പരിചയപ്പെടാം. ഇതിനായി ഒരു വലിയ ചെരുവത്തിൽ ആദ്യം അല്പം ചൂടുവെള്ളം തിളപ്പിക്കണം. ശേഷം ഈ ചൂടുവെള്ളത്തിലേക്ക് തലയിണകൾ ഇട്ടുവയ്ക്കാൻ ശ്രദ്ധിക്കുക.

ഇനി ഒരു 10 മിനിറ്റ് വെയിറ്റ് ചെയ്തശേഷം മറ്റൊരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക. ഇതിലേക്ക് അല്പം സോപ്പുപൊടിയും, ഷാംപൂവും ചേർത്തു കൊടുക്കുക. അല്പം നാരങ്ങ കൂടി പിഴിഞ്ഞൊഴിച്ചതിനുശേഷം നല്ലതുപോലെ മിക്സ് ചെയ്യണം. ഈ ഒരു വെള്ളത്തിലേക്ക് ചൂടുവെള്ളത്തിൽ നിന്നെടുത്ത ഉടൻതന്നെ തലയിണ മുക്കി വെക്കുക. ഏകദേശം അരമണിക്കൂർ നേരത്തോളം ഈയൊരു വെള്ളത്തിൽ കിടക്കാനായി അനുവദിക്കുക.

ഇതിനുശേഷം സാധാരണ രീതിയിൽ ബ്രഷ് ഉപയോഗിച്ചോ മറ്റോ എളുപ്പത്തിൽ കഴുകിയെടുക്കാവുന്നതാണ്. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ നമുക്ക് തലയിണ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. എല്ലാ വീട്ടമ്മമാരും ഈ ഒരു ടിപ്പ് പരീക്ഷിച്ചു നോക്കുവാൻ ശ്രദ്ധിക്കുക. 100% റിസൾട്ട് തരുമെന്ന് ഉറപ്പാണ്.

 

 

 

 

 

 

Similar Posts