ഇനി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കണമെങ്കിൽ ഇങ്ങനെ ചെയ്യണം..!! കേന്ദ്രത്തിന്റെ അറിയിപ്പ് ഇങ്ങനെ..!!
നമ്മുടെ രാജ്യത്ത് വാഹനങ്ങൾ ഓടിക്കുന്നവർ നിർബന്ധമായും കയ്യിൽ കരുതേണ്ട പ്രധാനപ്പെട്ട ഒരു രേഖയാണ് ഡ്രൈവിംഗ് ലൈസൻസ്. നമ്മുടെ രാജ്യത്ത് എവിടെയും വാഹനം ഓടിക്കുന്നതിന് ഈ ലൈസൻസ് സഹായിക്കും. ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവിധങ്ങളായ അപ്ഡേറ്റുകൾ ആണ് അടുത്തിടെയായി വന്നുകൊണ്ടിരിക്കുന്നത്.
ഇതിൽ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്. അതായത് ഡ്രൈവിംഗ് ലൈസൻസ് ഇനി മുതൽ ലഭിക്കണമെങ്കിൽ തിയറി ടെസ്റ്റും പ്രായോഗിക ടെസ്റ്റും ഒരുപോലെ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. ഇതിനുവേണ്ടി 20 സെക്ഷൻ ഉൾപ്പെടുന്ന ക്ലാസ് ഓരോ ഉദ്യോഗാർത്ഥിയും അറ്റൻഡ് ചെയ്തിരിക്കണം. ട്രാഫിക് നിയമങ്ങൾ, ഇന്ധനക്ഷമത പാലിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളും എല്ലാവരും പഠിച്ചിരിക്കണം.
മേൽപ്പറഞ്ഞ വസ്തുതകൾ പാലിച്ചുകൊണ്ട് കോഴ്സ് പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗ് സ്കൂൾ നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ലൈസൻസ് ലഭിക്കുകയുള്ളൂ. നാലുചക്ര വാഹനങ്ങൾക്ക് നാലു ആഴ്ച നീളുന്ന ക്ലാസ്സുകൾ അറ്റൻഡ് ചെയ്യണം. ഡ്രൈവിംഗ് ബാലപാഠങ്ങൾ, ട്രാഫിക് നിയമങ്ങൾ, അപകടത്തിൽപ്പെട്ട ആളുകൾക്കുള്ള പ്രഥമശുശ്രൂഷ എന്നിവ ഉൾപ്പെടുത്തിയ സെക്ഷൻസ് പൂർത്തിയാക്കേണ്ടതുണ്ട്. ഡ്രൈവിങ്ങിന്റെ വിവിധ ഘട്ടങ്ങൾ, രാത്രി കാല ഡ്രൈവിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാഹനത്തിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികൾ എന്നിവയാണ് 13 പ്രായോഗിക സെക്ഷനുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വാഹനാപകടങ്ങൾ വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കുന്നതിനു വേണ്ടിയുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനം വളരെയധികം ഉചിതമാണ്. ആയതിനാൽ പുതിയതായി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികളും ഇക്കാര്യം പ്രത്യേകം അറിഞ്ഞിരിക്കുക.