ഇനി നമ്മുടെ വീടിനും വാട്ടർ പ്രൂഫ് ചെയ്യാം അതും വളരെ എളുപ്പത്തിൽ

വാട്ടർപ്രൂഫ് ചെയ്യേണ്ട രീതികളും വാട്ടർപ്രൂഫ് എവിടെയൊക്കെ ചെയ്യണമെന്നുമാണ് പറയാൻ പോവുന്നത്.കൂടുതലായി ലീക്കേജ് വരുന്ന ഭാഗങ്ങളിലാണ് വാട്ടർ ചെയ്യുന്നത്. വാട്ടർപ്രൂഫ് നമ്മുടെ ബിൽഡിങ്ങിനെ സംബന്ധിച്ചിടത്തോളം വളരെ ഉപകാരപ്രദമായ ഒന്നാണ്. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം.

വാട്ടർപ്രൂഫ് ചെയ്യണമെങ്കിൽ നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ഥലം ക്ലീൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. സിമന്റ് കൂട്ടിയ സ്ഥലം,പ്ലാസ്റ്ററിങ് നടത്തിയത്തിന്റെ ഒക്കെ അവശിഷ്ടങ്ങൾ ആദ്യം നീക്കം ചെയ്യുന്നു.ശേഷം അത് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നു. ഇത് ഉണങ്ങിയ ശേഷം ആണ് നമുക്ക് വാട്ടർപ്രൂഫിങ്ങിന്റെ ആദ്യപടി ചെയ്യാനാവുന്നത്

കഴുകി ഉണങ്ങിയ പ്രതലത്തിലെ അവശേഷിക്കുന്ന പൊടികൾ കൂടി ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുന്നു. എംവൈകെ ആർമെന്റ് ആണ് നമ്മൾ വാട്ടർപ്രൂഫിങ്ങിന് ആയി ഉപയോഗിക്കുന്നത്. ഇത് നന്നായി മിക്സ് ചെയ്യുന്നു.നന്നായി ഒരു വടി ഉപയോഗിച്ച് കലക്കുകയാണ് വേണ്ടത്.

മിക്സ് ചെയ്ത എംവൈകെ ഒരു ലിറ്ററിന് രണ്ടുകിലോ സിമന്റ് എന്ന തോതിൽ അടുത്തതായി മിക്സ് ചെയ്യണം. ഇതിനു വൈറ്റ് സിമന്റോ, സാധാരണ സിമന്റോ നമുക്ക് ഉപയോഗിക്കാം.
വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഒരു ലിറ്ററിന് ഒന്നര കിലോ എന്ന തോതിൽ ആണ് എടുക്കേണ്ടത്. ആദ്യ കോട്ട് ബ്രഷ് കൊണ്ട് നേരെ ആണ് അടിക്കേണ്ടത്. എവിടെയും എയർ കയറാത്ത രീതിയിൽ എല്ലാ സ്ഥലവും കവർ ചെയ്യുന്ന രീതിയിൽ അടിച്ചു പിടിപ്പിക്കുക. നമുക്ക് തന്നെ വളരെ എളുപ്പത്തിൽ ഇത് ചെയ്യാവുന്നതാണ്.

ഒന്നര ദിവസം ഉണങ്ങാൻ വേണ്ടി വെച്ചതിനു ശേഷമാണ് രണ്ടാമത്തെ കോട്ട് അടിക്കുന്നത്. രണ്ടാമത്തെ കോട്ട് അടിക്കുന്നതിനു മുൻപ് ആദ്യം അടിച്ച ഭാഗങ്ങളിലെ തരികളും വിള്ളലുകളും മനസ്സിലാക്കി ക്ലിയർ ചെയ്ത ശേഷമാണ് അടിക്കേണ്ടത്. നേരത്തെ അടിച്ച രീതിയിൽ നിന്ന് ഓപ്പോസിറ്റ് ആയാണ് ബ്രഷ് കൊണ്ട് ഇത്തവണ നമ്മൾ അടിക്കുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കറക്റ്റ് ഫില്ലിംഗ് ആയിരിക്കും നമ്മുടെ പ്രതലത്തിനു കിട്ടുന്നത്. വിശദമായ കാര്യങ്ങൾ അറിയാൻ വീഡിയോ കാണുക.

Similar Posts