ഇനി നിങ്ങളുടെ കാറും C N G യിലേക്ക് മാറ്റാം, വെറും 400 രൂപക്ക്
ഇന്ന് സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർ വളരെ കുറവാണ്. സ്വന്തമായി ഒരു കാർ എന്നത് ഏവരുടേയും സ്വപ്നമാണ്. എന്നാൽ വർദ്ധിച്ചുവരുന്ന പെട്രോൾ, ഡീസൽ വില വർധനവ് ആലോചിക്കുമ്പോൾ എല്ലാവരും ഒന്നും മടിക്കുന്നു. അതുപോലെ തന്നെ ഇന്ന് വർദ്ധിച്ചുവരുന്ന വാഹനപ്പെരുപ്പം കാരണം യാത്രയ്ക്ക് ഒരുപാട് സമയം കണ്ടെത്തേണ്ടി വരികയും കൂടുതൽ സമയം വാഹനത്തിൽ തന്നെ ഇരിക്കേണ്ടിയും വരുന്നു. സ്വാഭാവികമായി വാഹനത്തിന് കൂടുതൽ ഇന്ധനം ചിലവാകുന്നു.
ഇലക്ട്രിക് കാറുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണെങ്കിലും ഇതിൻെറ വില ഒരു പ്രശ്നമാണ്. അതുപോലെതന്നെ ചാർജിങ്ങ് സ്റ്റേഷനുകളുടെ കുറവും ഒരു പ്രശ്നമാണ്. നിലവിൽ ഒരു കാർ ഉപയോഗിക്കുന്നവർക്ക് മറ്റൊരു ഇലക്ട്രിക് കാർ വാങ്ങിക്കുക എന്നതും മറ്റൊരു പ്രശ്നമാണ്.
എന്നാൽ അതിനൊരു പരിഹാരമാണ് നമ്മുടെ പെട്രോൾ വാഹനം സിഎൻജി ലേക്ക് മാറ്റുക എന്നത്. നിസ്സാര ചിലവിൽ നിങ്ങളുടെ വാഹനം ഇതിലേക്ക് മാറാൻ കഴിയും. ഏകദേശം 40,000 മുതൽ 70,000 രൂപവരെയേ ഇതിനു ചിലവു വരുന്നുള്ളൂ. പെട്രോളിനെ അപേക്ഷിച്ച് ചിലവു കുറവും മൈലേജ് കൂടുതലുമാണ് എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. വണ്ടിയുടെ വർക്കിങ്ങിന് യാതൊരു മാറ്റവും വരാതെ തന്നെ ഇതു പ്രവർത്തിക്കുന്നതാണ്. എൻജിന് കൂടുതൽ ആയുസ്സും കിട്ടുന്നതായി ഉപയോഗിക്കുന്ന ആൾക്കാർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഏകദേശം 400 രൂപയ്ക്കുള്ള C N G ഉപയോഗിച്ച് നിങ്ങൾക്ക് 200 കിലോമീറ്ററോളം നിങ്ങളുടെ വാഹനം ഓടിക്കാം! അതായത് ഒരു സാധാരണ ബൈക്കിനേക്കാൾ മൈലേജ് നിങ്ങളുടെ കാറിനും കിട്ടുമെന്നർത്ഥം.
ഇതിനുവേണ്ടിയുള്ള വർഷങ്ങളുടെ സേവന പാരമ്പര്യമുള്ള സ്ഥാപനമാണ് കൊച്ചി ഇടപ്പള്ളിയിലുള്ള v6 ഓട്ടോ ടെക് സ്ഥാപനം. ഇവിടെ നിന്നും നിങ്ങളുടെ വാഹനം വളരെ ഉത്തരവാദിത്തത്തോട C N G യിലേക്ക് മാറ്റാവുന്നതാണ്.