ഇനി പച്ചക്കറികൾ കേടാകും എന്നുള്ള പേടി വേണ്ട.!! പച്ചക്കറികൾ ദീർഘകാലത്തേക്ക് കേടാകാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ..!!
മിക്ക ആളുകളും വീട്ടിലേക്ക് ആവശ്യമായിട്ടുള്ള പച്ചക്കറികൾ ഒരുമിച്ച് വാങ്ങുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ പച്ചക്കറികൾ ഒരുമിച്ച് വാങ്ങുമ്പോൾ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയുണ്ട്. ചില പച്ചക്കറികൾ ഫ്രിഡ്ജിൽ വെച്ചാലും പെട്ടെന്ന് നാശം ആകാറുണ്ട്. എന്നാൽ ഇനി ദീർഘകാലത്തേക്ക് പച്ചക്കറികൾ എങ്ങനെയാണ് കേടാവാതെ സൂക്ഷിക്കുക എന്ന് നമുക്ക് നോക്കാം. പച്ചക്കറികൾ ഇത്തരത്തിൽ സ്റ്റോർ ചെയ്യുന്നതിന് മുൻപ് നല്ലതുപോലെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
അതിനുശേഷം ഇതിലുള്ള വെള്ളം ഒരു കോട്ടൺ തുണി കൊണ്ട് നന്നായി ഒപ്പിയെടുക്കുക. ജലാംശം ഒട്ടുമില്ലാത്ത വണ്ണം ഒപ്പിയെടുക്കാൻ ആയി ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി ഇത് സ്റ്റോർ ചെയ്യേണ്ടത് ഒരു സിപ് കവറിൽ ആണ്. പച്ചക്കറി സിപ്പ് കവറിലാക്കിയതിനുശേഷം ഉള്ളിലുള്ള വായു ഒരു സ്ട്രോ ഉപയോഗിച്ച് വലിച്ചെടുക്കുക. ഇനി ഇത് സാധാരണപോലെ ടിന്നില്ലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികൾ കേടാകാതെ ദീർഘകാലത്തേക്ക് സൂക്ഷിക്കാൻ സാധിക്കുന്നതായിരിക്കും. മിക്ക ആളുകളുടെയും വലിയൊരു പ്രശ്നം വളരെ നിസ്സാരമായി തന്നെ ഇങ്ങനെ പരിഹരിക്കാവുന്നതാണ്.