ഇനി പഴയ വാഹനങ്ങൾക്കും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റ് നിർബന്ധം..! കേന്ദ്ര ഗതാഗത മന്ത്രിയുടെ പുതിയ അറിയിപ്പ്..!! വിശദമായി അറിയാം..!!
പഴയ വാഹനങ്ങൾക്കും സെക്യൂരിറ്റി നമ്പർ പ്ലേറ്റ് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള നടപടികൾ ആണ് ഇപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സ്വീകരിക്കാനായി പോകുന്നത്. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ആണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 2019 മുതൽ ഇന്ത്യൻ നിരത്തിലിറങ്ങിയ എല്ലാ വാഹനങ്ങളിലും ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയിട്ടുണ്ടായിരുന്നു.
ഇതുകൂടാതെയാണ് പഴയ വാഹനങ്ങളിലും ഇത് നിർബന്ധമാക്കുന്നത്. ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ മോണിറ്റർ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ആയിരിക്കും നമ്പർ പ്ലേറ്റുകൾ എന്ന് അറിയിച്ചിട്ടുണ്ട്. 2023 ഓടെ തന്നെ ഈ ഒരു പദ്ധതി പ്രാവർത്തികമാകും എന്നാണ് പ്രതീക്ഷ. പുതിയ സാങ്കേതികവിദ്യ വരുന്നതോടെ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയാകും എന്നാണ് പ്രതീക്ഷ.
ഈയൊരു സംവിധാനം എല്ലാ വാഹനങ്ങൾക്കും പ്രയോജനകരമാകുന്നതിന് വേണ്ടിയാണ് പഴയ വാഹനങ്ങളിലും ഇത്തരത്തിലുള്ള ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുന്നത്. ഇതുവഴി വ്യാജ നമ്പർ പ്ലേറ്റുകൾ തടയുന്നതിനും സാധിക്കും. വരും ദിവസങ്ങളിൽ തന്നെ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നത് ആയിരിക്കും.