ഇനി പാത്രങ്ങൾ വൃത്തിയാക്കാൻ ഇത് മാത്രം മതി..!! എല്ലാവരും പരീക്ഷിച്ചു നോക്കൂ..!!
നമ്മുടെ വീട്ടിൽ പാചകത്തിന് പലത്തരത്തിലുള്ള പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. നമ്മൾ പാത്രങ്ങൾ സ്ഥിരമായി ഉപയോഗിക്കുമ്പോൾ തീയിൽ വെച്ച് ഭക്ഷണം പാകം ചെയ്യുന്ന പാത്രങ്ങളിൽ കരി പിടിക്കുന്നത് സാധാരണമാണ്. സ്ഥിരമായി ഉപയോഗിക്കുമ്പോൾ പാത്രങ്ങളിൽ പിടിക്കുന്ന കരി നീക്കാൻ പ്രയാസമായിരിക്കും.
കരി മാത്രമല്ല, നമ്മൾ ശ്രദ്ധയോടെ വൃത്തിയാക്കിയില്ലെങ്കിൽ പാത്രങ്ങളിൽ കറകൾ കൂടി വരും. ഇത്തരത്തിൽ പുറത്തെടുക്കാൻ സാധിക്കാതെ നമ്മൾ ഉപേക്ഷിച്ചു കളയുന്ന പാത്രങ്ങൾ വീടുകളിൽ ഉണ്ടായിരിക്കും. ഇനി ഇവയെല്ലാം പുതുപുത്തൻ ആക്കി മാറ്റാം. ഇതിനായി നമുക്ക് ഒരു ലിക്വിഡ് തയ്യാറാക്കാം. ഈ ലിക്വിഡ് തയ്യാറാക്കുന്നതിന് ആദ്യം ഒരു കപ്പ് എടുക്കുക.
അതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വിനാഗിരി ഒഴിക്കുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് ഡിഷ് വാഷിംഗ് ലിക്വിഡ് ആണ്. ഇത് 3 ടേബിൾ സ്പൂൺ ചേർക്കേണ്ടതാണ്. ഇനി ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇതു നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിലേക്ക് മാറ്റുക. ഇനി കരിപിടിച്ച പാത്രങ്ങളിൽ ഈ മിശ്രിതം സ്പ്രേ ചെയ്തു 10 മിനിറ്റ് നേരം വയ്ക്കുക. അതിനു ശേഷം സാധാരണ പോലെ ഉരച്ചു കഴുകിയാൽ മതി. കരിയും കറയും പിടിച്ച പാത്രങ്ങൾ പുത്തനായി വെട്ടി തിളങ്ങുന്നത് കാണാം. ഇത് എല്ലാവർക്കും ആവശ്യമായിവരുന്ന ടിപ്പ് ആണ്. അതിനാൽ എല്ലാവരും പരീക്ഷിച്ചുനോക്കൂ.