ഇനി പാൽ കേടാകാതെ എത്ര വേണമെങ്കിലും ഇരിക്കും..!! ഇത് ചെയ്തു നോക്കൂ..!!

പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്ത ആളുകൾ ഉണ്ടാകില്ല. മിക്ക വീടുകളിലും പാൽ വാങ്ങാറുണ്ടായിരിക്കും. മിക്കപ്പോഴും കവർ പാലുകൾ ആയിരിക്കും ആളുകൾ വാങ്ങാറുണ്ടായിരിക്കുക. കവർ പാൽ വാങ്ങി ഒരു നേരത്തെ ഉപയോഗത്തിന് ശേഷം ബാക്കിയുള്ള പാൽ നമ്മൾ മാറ്റി വയ്ക്കാറുണ്ട്. പിന്നീടു കേടാകാതെ ഉപയോഗിക്കണമെന്ന് ഉള്ളതിനാൽ ഫ്രിഡ്ജിൽ ആയിരിക്കും ഇത് സൂക്ഷിക്കുക.

എന്നാൽ ചില സാഹചര്യങ്ങളിൽ പാൽ ഫ്രിഡ്ജിൽ വെക്കാൻ സാധിക്കാതെ മറന്നുപോകുന്ന അവസ്ഥകൾ ഉണ്ടാകും. ഒരുപാട് നേരത്തിനുശേഷം ആയിരിക്കും ഇത് നമ്മൾ തിരിച്ചറിയുക. അപ്പോഴേക്കും പാൽ പിരിഞ്ഞു പോയിട്ടുണ്ടാകും. ഇത് പിന്നീട് ഉപയോഗിക്കാൻ സാധിക്കാതെ കളയേണ്ടി വരുകയും ചെയ്യും. എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒരു ചെറിയ പൊടിക്കൈ ഉപയോഗിച്ചാൽ പാൽ പിരിഞ്ഞുപോകാതെ ഇരിക്കും.

ഇതിനായി നമുക്ക് ആവശ്യമുള്ളത് ബേക്കിംഗ് സോഡ ആണ്. ഫ്രിഡ്ജ് ഇല്ലാത്ത സാഹചര്യങ്ങളിൽ പിന്നീട് പാൽ ഉപയോഗിക്കണം എന്നുള്ളതിനാൽ മാറ്റിവയ്ക്കുമ്പോൾ പാലുകാച്ചുന്ന സമയത്ത് അൽപം ബേക്കിംഗ് സോഡ ഇതിലേക്ക് ചേർത്ത് കൊടുക്കുക. അതിനുശേഷം കാച്ചിയെടുത്ത് വെച്ച് കഴിഞ്ഞാൽ ഫ്രിഡ്ജിൽ വെച്ചില്ലെങ്കിലും പാൽ പിരിഞ്ഞു പോകില്ല. ഇത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന ഒരു കാര്യമാണ്. ഫലപ്രദമായ ഈ മാർഗം എല്ലാവരും പരീക്ഷിച്ചുനോക്കൂ.

Similar Posts