ഇനി പെട്രോൾ പമ്പിൽ പോകുമ്പോൾ അതിന്റെ ക്വാളിറ്റിയും, ക്വാണ്ടിറ്റിയും ടെസ്റ്റ് ചെയ്യാൻ മറക്കല്ലേ.!
പൊള്ളുന്ന വിലക്ക് എല്ലാ ദിവസവും വാഹനങ്ങളിൽ ഇന്ധനം നമ്മൾ നിറക്കേണ്ടി വരാറുണ്ട്. പക്ഷെ ഇതിന്റെ അളവും ഗുണമേന്മയും നമ്മൾ അന്വേഷിക്കാറില്ല. ഇതിനുള്ള സൗകര്യം രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ഉണ്ട്. ഇത് അന്വേഷിക്കാനുള്ള അവകാശവും നമുക്കുണ്ട്. പക്ഷെ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ല. പലപ്പോഴും അധികാരികൾ നമ്മെ കാണിക്കാറുമില്ല. പക്ഷെ ഇനിമുതൽ അങ്ങിനെയല്ല കാര്യങ്ങൾ. ഭാരത് പെട്രോളിയം പമ്പിൽ പുതിയൊരു സേവനം ആരംഭിച്ചിരിക്കുകയാണ്.
ഇങ്ങിനെ ഉള്ള സാഹചര്യത്തിൽ ആണ് ബി പി സി എൽ ന്റെ പുതിയ അറേഞ്ച്മെന്റ് വന്നിരിക്കുന്നത്. അതായത് ബെൽ ഓഫ് ട്രസ്റ്റ്. പെട്രോൾ പമ്പിൽ തന്നെ ഒരു ബെൽ വച്ചിട്ടുണ്ടാകും.
നമ്മൾ ആ ബെൽ അടിക്കുകയാണെങ്കിൽ പമ്പ് അധികൃതർ പുറത്തേക്ക് വരുകയും അവരോട് നമുക്ക് സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാവുന്നതാണ്. അവിടെ 5 ലിറ്റർ സ്റ്റാമ്പ് ചെയ്ത ജാർ ഉണ്ടായിരിക്കും. നമ്മുടെ വാഹനത്തിൽ പെട്രോൾ അടിക്കുമ്പോൾ അടിച്ച അളവിൽ തന്നെ ലഭിച്ചിട്ടില്ല എന്ന സംശയം ഉണ്ടെങ്കിൽ അതും പരിശോധിക്കാവുന്നതാണ്. കൂടാതെ പെട്രോളിനും ഡീസലിനും ഡെൻസിറ്റി പരിശോധിക്കുകയും ചെയ്യാം. ഓരോ ദിവസവും പല സമയങ്ങളിൽ ഡെൻസിറ്റി വ്യത്യസ്തമായിരിക്കും. ഡീസലിന്റെ ഡെൻസിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോമീറ്റർ, പെട്രോളിന്റെ ഡെൻസിറ്റി അളക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോമീറ്റർ, മെർകുറി തെർമോ മീറ്റർ തുടങ്ങിയവയെല്ലാം അവിടെ അറേഞ്ച് ചെയ്തു വച്ചിട്ടുണ്ടാകും. അതിൽ ടെസ്റ്റ് ചെയ്തു കൺവെർട്ട് ചെയ്തു നോക്കുകയും ചെയ്യാം.
കൂടാതെ ഫിൽറ്റർ പേപ്പർ ഉണ്ടായിരിക്കും. ഇത് കൂടുതലായും ഉപയോഗിക്കുന്നത് പെട്രോളിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്. ആ ഫിൽറ്റർ പേപ്പറിൽ അല്പം പെട്രോൾ ചേർക്കുക. അൽപ്പ സമയത്തിന് ശേഷം നോക്കിയാൽ മായം ചേർത്ത പെട്രോൾ ആണെങ്കിൽ അതിൽ കറകൾ ഉണ്ടായിരിക്കും. മായം ചേർക്കാത്ത പെട്രോൾ ആണെങ്കിൽ അത് നല്ല ക്ലിയർ വൈറ്റ് തന്നെ ആയിരിക്കും. ഇനി പെട്രോൾ പമ്പിൽ പോകുമ്പോൾ തീർച്ചയായും ഈ സേവനങ്ങൾ ഉപയോഗിക്കുക. ഇന്ധനത്തിന്റെ അളവും ഗുണമേന്മയും പരിശോധിക്കുക എന്നത് എല്ലാവരുടെയും അവകാശം ആണ്.