ഇനി ഫാൻ വൃത്തിയാക്കാൻ തുണിയും വേണ്ട, കസേരയും വേണ്ട.!! ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി..!!
നമ്മുടെ വീട്ടിലെയെല്ലാം ഒരു പ്രധാന തലവേദനയായിരിക്കും ഫാൻ ക്ലീനിങ് എന്നത്. പലപ്പോഴും കസേരയിലും സ്ടൂളിന് മുകളിൽ കയറി നിന്നും മറ്റുമാണ് ഫാൻ ക്ലീനിങ് ഓരോ ആളുകളും ചെയ്യാറുള്ളത്. ഫാൻ ക്ലീൻ ചെയ്യാനായി തുണി നനച്ചു മറ്റും ഉപയോഗിക്കുന്ന ആളുകളാണ് എറെയും. എന്നാൽ ഇനി ഇങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ ഫാൻ ക്ലീൻ ചെയ്യാം. വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിൽ ഫാൻ ക്ലീൻ ചെയ്യാൻ ഉള്ള ഒരു കിടിലൻ ടിപ്പ് ഇവിടെ പരിചയപ്പെടാം.
ഈയൊരു സൂത്രപ്പണി ഉപയോഗിക്കുകയാണെങ്കിൽ തുണി നനക്കുകയോ, കസേരയുടെയോ, സ്കൂളിൻറെയോ മുകളിൽ കയറി നിൽക്കുകയോ വേണ്ട. ഇതിനായി ഒരു പിവിസി പൈപ്പ് ആണ് ആദ്യമായി വേണ്ടത്. അതിനുശേഷം സാധാരണ മേശയിലെയോ മറ്റോ പൊടി തട്ടാനായി ഉപയോഗിക്കുന്ന ചെറിയ ഒരു ചൂൽ എടുക്കുക. ശേഷം എൽ ഷേപ്പിൽ പിവിസി പൈപ്പുമായി ബന്ധിപ്പിക്കുക. ഏതെങ്കിലും ചരടുകൾ ഉപയോഗിച്ച് കെട്ടിയാൽ മതിയാകും. പിവിസി പൈപ്പ് ആയതുകൊണ്ട് തന്നെ അത്യാവശ്യം നീളമുണ്ടാകും. അതുകൊണ്ട് കസേരയിൽ കയറി നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല.
എൽ ആകൃതിയിൽ കെട്ടിയത് കൊണ്ട് തന്നെ ഫാനിന്റെ സൈഡുകളും, പുറം വശവും അടക്കം എളുപ്പത്തിൽ ക്ലീൻ ചെയ്യാൻ ഈ രീതി സഹായിക്കുകയും ചെയ്യും. എല്ലാ ആളുകളും ഈ ഒരു കിടിലൻ ടിപ്പ് പരീക്ഷിച്ചുനോക്കാൻ ശ്രദ്ധിക്കുക. ഇത് തയ്യാറാക്കുന്നതിന്റെ വീഡിയോ ചുവടെ കൊടുത്തിട്ടുണ്ട്. കണ്ടു നോക്കാൻ ശ്രദ്ധിക്കുക.