ഇനി ബാത്‌റൂമിന്റെ ടൈലുകൾ ഞൊടിയിടയിൽ വെട്ടിത്തിളങ്ങും..! ഹാർപിക്കും സോപ്പും ഒന്നും വേണ്ട..!! ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ..!!
മിക്ക ആളുകളുടെയും ഒരു പ്രധാന തലവേദനയാണ് ബാത്റൂമിലെ ടൈലുകൾ ക്ലീൻ ചെയ്യുക എന്നത്. എത്ര ഉരച്ചാലും പോകാത്ത കറകൾ ആയിരിക്കും ചിലപ്പോൾ ബാത്റൂമിലെ ടൈലുകളിൽ പറ്റി പിടിച്ചിട്ടുണ്ടായിരിക്കുക. അതുകൊണ്ടുതന്നെ നിരവധി ക്ലീനിങ് പ്രോഡക്റ്റുകളും മറ്റും ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ബാത്റൂം ടൈലുകൾ വൃത്തിയാക്കാറുള്ളത്. എന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ബാത്റൂമിലെ ടൈലുകൾ പുതുപുത്തൻ ആക്കി എടുക്കാം.
ഇത് എങ്ങനെയാണെന്ന് ഇവിടെ വിശദമായി പരിശോധിക്കാം. ഇതിനായി അല്പം ക്ലോറോക്സ് ആണ് ആവശ്യമായിട്ടുള്ളത്. ഓൺലൈനായും മറ്റും ഇത് വാങ്ങാൻ സാധിക്കും. ആദ്യം നമ്മൾ ഒരു മൂന്ന് സ്പൂൺ ക്ലോറോക്സ് എടുത്ത് അതിലേക്ക് അല്പം വെള്ളം ചേർക്കുക. ശേഷം കറ പിടിച്ചിരിക്കുന്ന ടൈലുകളിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കുകയോ, അല്ലെങ്കിൽ ചെറുതായി തളിച്ചു കൊടുക്കുകയോ ചെയ്യുക.
കറകൾ ഇളകുന്നതിനു വേണ്ടി ഒരു 15 മിനിറ്റ് സമയം വെയിറ്റ് ചെയ്യുക. ഇനി ഒരു ബ്രഷ് കൊണ്ടോ അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ചോ സാധാരണപോലെ ടൈലുകൾ ക്ലീൻ ചെയ്യാവുന്നതാണ്. അപ്പോൾ നിങ്ങൾക്ക് അതിലെ എല്ലാ കറയും ഇളകിപ്പോയി തിളക്കമുള്ള ടൈലുകളാണ് കാണാൻ സാധിക്കുക. ബാത്റൂമിലെ ടൈലുകളും, അതുപോലെതന്നെ അടുക്കളയിലെ സിങ്കും എല്ലാം ക്ലീൻ ചെയ്യാൻ ഈ ഒരൊറ്റ പ്രോഡക്റ്റ് മതിയാകും. എല്ലാ ആളുകളും ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കൂടി കണ്ടു നോക്കൂ.