ഇനി ബ്രഷ് ഉപയോഗിക്കാതെ ക്ലോസറ്റ് ക്ലീൻ ചെയ്യാം..!! ഇങ്ങനെ ചെയ്താൽ മതി..!!

നമ്മുടെ വീടുകളിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ക്ലോസറ്റ്. സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ക്ലോസെറ്റിനുള്ളിൽ കറ പിടിക്കുന്നതിന് വളരെയധികം സാധ്യതയുണ്ട്. ഇതെല്ലാ വീടുകളിലും നമ്മൾ നേരിടുന്ന പ്രശ്നമാണ്. ദിവസേന നമ്മൾ ബ്രഷ് ഉപയോഗിച്ച് കഴുകാറുണ്ടെങ്കിലും എത്ര തന്നെ ഉരച്ചു കഴുകിയാലും ക്ലോസറ്റിനുള്ളിലെ ബ്രഷ് എത്താത്ത സ്ഥലത്തെ കറകൾ നീക്കാൻ നമുക്ക് സാധിക്കില്ല.

വിരുന്നുകാർ വരുമ്പോൾ ആയിരിക്കും നമ്മൾ മിക്കവാറും ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടാനുള്ളത്. ഇത്തരം കറകൾ ഉള്ളതുകൊണ്ട് തന്നെ ക്ലോസെറ്റ് എത്രതന്നെ വൃത്തിയാക്കിയാലും ഒട്ടും വൃത്തിയായിട്ടില്ല എന്നുള്ള തോന്നലാണ് നമുക്കുണ്ടാവുക. ഈ പ്രശ്നത്തിന് നമുക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാം. പൊതുവേ എല്ലാവർക്കും ക്ലോസറ്റ് വൃത്തിയാക്കാൻ തന്നെ മടിയാണ്.

എന്നാൽ ഈ ടിപ് വഴി ബ്രഷ് ഉപയോഗിക്കാതെ തന്നെ ക്ലോസറ്റ് ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ഇതിനായി ആദ്യം കുറച്ച് ടിഷ്യൂ പേപ്പറുകൾ ക്ലോസറ്റിനുള്ളിലേക്ക് മുറിച്ച് ഇട്ടു കൊടുക്കുക. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡാ ഇടുക. ഇനി ഇതിലേക്ക് ആവശ്യമുള്ളത് ഡീറ്റെർജന്റ് പൗഡർ ആണ്. ഇതും ഒരു ടേബിൾസ്പൂൺ ആണ് ആവശ്യം ഉള്ളത്. ഇനി അഴുക്ക് ക്ലീൻ ചെയ്യാൻ സാധാരണ നമ്മൾ ഉപയോഗിക്കാറുള്ള ക്ലോറക്സ് ഇവിടെ രണ്ട് ടേബിൾസ്പൂൺ ഒഴിക്കണം. അതിനുശേഷം രണ്ടുമണിക്കൂർ നേരം അനക്കാതെ വയ്ക്കുക. അതിനുശേഷം ഫ്ലഷ് ചെയ്താൽ ക്ലോസറ്റിനുള്ളിൽ ഉണ്ടായിരുന്ന കറകളെല്ലാം മാറി വൃത്തിയായിരിക്കുന്നത് കാണാം. ഈ ടിപ്പ് എല്ലാവർക്കും ഉപകാരപ്പെടും.

Similar Posts