ഇനി മഴക്കാലത്തും തീപ്പെട്ടി നന്നായി കത്തും..!! ഇങ്ങനെ ചെയ്തു നോക്കൂ..!!
നമ്മൾ വീടുകളിൽ തീ കത്തിക്കാൻ പല മാർഗ്ഗങ്ങൾ ഉപയോഗിക്കാറുണ്ട്. ലൈറ്റർ, തീപ്പെട്ടി എന്നിവയാണ് നമ്മൾ പ്രധാനമായും ഇതിനായി ഉപയോഗിക്കുന്നത്. വീടുകളിൽ തീപ്പെട്ടി ഉപയോഗിക്കുന്നവരാണെങ്കിൽ മഴക്കാലത്ത് നമ്മൾ നേരിടുന്ന പ്രധാന പ്രശ്നമാണ്, തീപ്പെട്ടി കത്തിക്കുന്നത്.
മഴക്കാലത്ത് അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അംശം കൂടുതലായിരിക്കും. ഇതിനാൽ തന്നെ മിക്ക വസ്തുക്കളും വളരെ പെട്ടെന്ന് തണുത്തു പോകും. തീപ്പെട്ടി നനഞ്ഞാൽ ഒരിക്കലും കത്തില്ല എന്ന കാര്യം എല്ലാവർക്കുമറിയാം. ഇക്കാര്യം തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. എന്നാൽ ഈ പ്രശ്നത്തിന് നമ്മുടെ വീട്ടിൽ തന്നെ പരിഹാരം ഉണ്ട്. തീപ്പെട്ടി തണുത്ത് പോയി കഴിഞ്ഞാൽ ഉടൻതന്നെ ഇത് ഫ്രിഡ്ജിൽ വെക്കുക. അല്പസമയത്തിനു ശേഷം ഫ്രിഡ്ജിൽ നിന്ന് തീപ്പെട്ടി എടുത്ത് ഉരച്ചു നോക്കിയാൽ ഇത് വളരെ പെട്ടെന്ന് കത്തുന്നത് കാണാം.
പിന്നീട് ഇത് അടുപ്പിന്റെ സൈഡിൽ വയ്ക്കാനും ശ്രദ്ധിക്കേണ്ടതാണ്. അടുപ്പിൽ നിന്ന് ലഭിക്കുന്ന ചൂട് ഉപയോഗിച്ച് തീപ്പെട്ടി പിന്നീട് തണുത്ത് പോകാതെയും ഡ്രൈ ആയും സൂക്ഷിക്കാം. ഇങ്ങനെ മഴക്കാലത്ത് നിങ്ങൾക്ക് തീപ്പെട്ടി തണുത്ത് പോകാതെ എളുപ്പത്തിൽ കത്തിക്കാൻ സാധിക്കും.