ഇനി മാതളനാരങ്ങയിൽ നിന്ന് വളരെ എളുപ്പത്തിൽ കുരു എടുക്കാം..!! കയ്യിൽ ഒട്ടും കറ ആകില്ല..!! ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ.!!
മാതളനാരങ്ങ എല്ലാവർക്കും ഇഷ്ടമുള്ള ഒരു പഴമാണ്. മാതളനാരങ്ങയുടെ കുരു എടുക്കുന്നത് അല്പം പാടുള്ള പണിയാണ്. കാരണം, മാതളനാരങ്ങയുടെ തോടിന് നല്ല കട്ടി ആണ് ഉള്ളത്. കുരു എടുക്കാൻ പ്രയാസം ഉള്ളതിനാൽ തന്നെ പല ആളുകളും മാതളനാരങ്ങ ഇഷ്ടമാണെങ്കിലും വാങ്ങാൻ മടിക്കാറുണ്ട്. വളരെയധികം പോഷകഗുണങ്ങളാൽ സമ്പുഷ്ടമായ ഒന്നാണ് മാതളനാരങ്ങ. മാത്രമല്ല, ഇതിന്റെ ജ്യൂസ് ദിവസേന കുടിക്കുന്നതിലൂടെ വളരെയധികം ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കും. ഇങ്ങനെയുള്ള മാതളനാരങ്ങ ഒരിക്കലും മാറ്റി വെക്കേണ്ടതില്ല. വളരെ എളുപ്പത്തിൽ മാതളനാരങ്ങയിൽ നിന്ന് കുരു എങ്ങനെയാണ് എടുക്കുന്നത് എന്ന് പരിചയപ്പെടുത്താം.
ഇതിനായി ചെയ്യേണ്ടത് ആദ്യം മാതളനാരങ്ങ പകുതി ആയി മുറിച്ചെടുക്കുക. അതിനുശേഷം കൈ ഉപയോഗിച്ച് ഇതിന്റെ വശങ്ങളിൽ നന്നായി അമർത്തി കൊടുക്കുക. എല്ലാ ഭാഗത്തും നന്നായി അമർത്തി കൊടുക്കണം. അതിനു ശേഷം ഒരു പാത്രം എടുത്ത് മാതളനാരങ്ങ കമിഴ്ത്തി പിടിച്ച് ഇതിന്റെ പുറകിൽ ഒരു തവി ഉപയോഗിച്ച് നന്നായി കൊട്ടുക. ഇങ്ങനെ മാത്രം ചെയ്താൽ മതി, മാതളനാരങ്ങയുടെ കുരു എല്ലാം വളരെ പെട്ടെന്ന് തൊണ്ടിൽ നിന്ന് വിട്ടു വരുന്നത് കാണാൻ സാധിക്കും. ഇതിനോടൊപ്പം മാതളനാരങ്ങ നന്നാക്കാൻ നമ്മൾ താൽപര്യപ്പെടാത്തതിനുള്ള മറ്റൊരു കാരണം കയ്യിൽ കറ വരും എന്നുള്ളതാണ്. മാതളനാരങ്ങയുടെ നീര് കയ്യിൽ ആകുമ്പോഴാണ് കറ പിടിക്കുന്നത്.
ഇത് ഒഴിവാക്കുന്നതിനുവേണ്ടി മാതളനാരങ്ങ നന്നാക്കുന്നതിന് മുമ്പ് തന്നെ അൽപം വെളിച്ചെണ്ണ എടുത്ത് കയ്യിലും നഖത്തിനിടയിലും നന്നായി പുരട്ടി കൊടുക്കുക. അതിനുശേഷം മാതളനാരങ്ങ നന്നാക്കി എടുത്താൽ കയ്യിൽ കറ പിടിക്കില്ല. ഇനി നന്നാക്കാനുള്ള ബുദ്ധിമുട്ട് വിചാരിച്ച് ആരും മാതളനാരങ്ങ ഒഴിവാക്കേണ്ടതില്ല. ഇങ്ങനെ മാത്രം ചെയ്താൽ മതി.