ഇനി മീൻ നേരാക്കാൻ കത്തിയും വേണ്ട, കത്രികയും വേണ്ട.!! ഒരു പഴയ കുപ്പി ഉപയോഗിച്ച് ഞൊടിയിടയിൽ ചെയ്യാം..!

മീനിൻറെ ചെതുമ്പൽ എല്ലാം മാറ്റിയെടുക്കുക എന്നുള്ളത് ഏറെ വിഷമം പിടിച്ച ഒരു പണി തന്നെയാണ്. പ്രത്യേകിച്ച് ജോലി ഉള്ളവർക്കും, ഫ്ലാറ്റിൽ എല്ലാം താമസിക്കുന്ന ആളുകൾക്കും ഇത് അല്പം വിഷമകരമായ ജോലി ആണ് എന്നുള്ളതിൽ സംശയമില്ല. എന്നാൽ ഇനി കത്തിയുടെ പോലും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ മീൻ ക്ലീൻ ചെയ്യാൻ സാധിച്ചാലോ.! എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം തന്നെ മീനിലേക്ക് അല്പം വെള്ളമൊഴിച്ച് കൊടുക്കുക.

മീൻ മുങ്ങി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുന്നതാണ് നല്ലത്. എങ്കിൽ മാത്രമാണ് ചെതുമ്പൽ വേഗം വിട്ടു കിട്ടുകയുള്ളൂ. ഇനി നമുക്ക് വേണ്ടത് ഉപയോഗശൂന്യമായ ഒരു കുപ്പിയാണ്. ഇതുപയോഗിച്ചാണ് നമ്മൾ മീൻ നേരെയാക്കാൻ പോകുന്നത്. കുപ്പി അടി ഭാഗത്തുനിന്ന് അല്പം മുറിച്ചെടുക്കുക. ഈയൊരു കഷണമാണ് നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കുപ്പി ഉപയോഗിച്ച് ചെതുമ്പൽ നേരെ ആക്കുമ്പോൾ ഇതു മുഴുവൻ കുപ്പിക്കുള്ളിൽ പോകുന്നതിനാൽ പരിസരം വൃത്തികേട് ആകും എന്നുള്ള പേടിയും വേണ്ട.

കുപ്പി മുറിച്ച് എടുത്തതിനുശേഷം ചെറുതായി ഉള്ളിലേക്ക് ഒന്ന് ഫോൾഡ് ചെയ്തു വയ്ക്കുക. ഇനി നമുക്ക് സാധാരണ കത്തികൊണ്ട് നീക്കം ചെയ്യുന്നതുപോലെ കുപ്പിയുടെ മുറി കൊണ്ട് ചെതുമ്പൽ നീക്കം ചെയ്യാവുന്നതാണ്. കത്തികൊണ്ട് ചെയ്യുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ മീൻ വൃത്തിയായി കിട്ടുന്നതായിരിക്കും. മാത്രമല്ല പരിസരത്തോ, മറ്റോ തെറിക്കുകയും ഇല്ല. കത്തി ഒന്നും ഉപയോഗിക്കാതെ തന്നെ ഇത്ര എളുപ്പത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ എല്ലാ ആളുകളും ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക. എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോ കണ്ട് മനസ്സിലാക്കൂ.

 

Similar Posts