ഇനി മുതൽ ഇ – പാസ്പോർട്ട്‌ കാലം, എല്ലാവർക്കും ചിപ്പ് ഘടിപ്പിച്ച പാസ്പോർട്ട്‌ വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നു

ഇന്ത്യയിൽ മൂന്നു തരത്തിൽ ഉള്ള പാസ്പോർട്ടുകളാണ് നൽകി വരുന്നത്. കടും നീല നിറത്തിൽ ഉള്ള സാധാരണ പാസ്പോർട്ട്‌, വെള്ള കളറിൽ ഉള്ള ഒഫീഷ്യൽ പാസ്പോർട്ട്‌, മെറൂൺ നിറത്തിൽ ഉള്ള ഡിപ്ലോമാറ്റിക് പാസ്പോർട്ട്‌. ഇനിമുതൽ രാജ്യത്തു ഇലക്ട്രോണിക് ചിപ്പുകൾ ഘടിപ്പിച്ചിട്ടുള്ള ഇ പാസ്പോർട്ട്‌ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പിൽ ആണ് വിദേശ കാര്യ മന്ത്രാലയം. ഇതിന് മികച്ച സുരക്ഷ ഉറപ്പാണ്. കൂടാതെ അന്താരാഷ്ട്ര തലത്തിൽ എമിഗ്രേഷൻ നടപടികൾ വളരെ എളുപ്പത്തിൽ നടത്താൻ ഇത് സഹായിക്കും.

പാസ്പോർട്ട്‌ മായി സംബന്ധിച്ച കാര്യങ്ങൾ വളരെ എളുപ്പത്തിൽ നടത്തുവാൻ വിദേശ മന്ത്ര കാര്യാലയം നീണ്ട നാളത്തെ പരിശ്രമത്തിനോടുവിൽ ആണ് ഇ പാസ്പോർട്ട്‌ രൂപം കൊണ്ടിരിക്കുന്നത്. 2019 ൽ പ്രധാന മന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് ചിപ്പുകൾ ഉള്ള ഇ പാസ്പോർട്ട്‌ കൊണ്ടു വരുമെന്ന് അറിയിച്ചിരുന്നു. ആഗോളത്തിൽ ഉള്ള എമിഗ്രേഷൻ നടപടികൾ സുരക്ഷിതമായ ബയോ മെട്രിക് സംവിധാനങ്ങൾ ഉള്ള ഇ പാസ്പോർട് ഉണ്ടെങ്കിൽ വളരെ എളുപ്പം നടപ്പിലാകും.

പൗരന്മാരുടെ വ്യക്തി വിവരങ്ങൾ ഇ പാസ്സ്പോർട്ടിലെ ചിപ്പുകളിൽ ഡിജിറ്റൽ ആയി സ്റ്റോർ ചെയ്തു വക്കും. ഇത് പാസ്പോർട്ട്‌ ബുക്ക്ലേറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഈ വിവരങ്ങളിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാൽ പാസ്പോർട്ട് വരിഫിക്കേഷൻ സമയത്തു പിടിക്കപെടുകയും ചെയ്യും. പാസ്പോർട്ട്‌ ഉപയോഗിക്കുന്നവർക്ക് എമിഗ്രേഷന്റെ സമയത്തു ഒരുപാട് സമയം നഷ്ടപ്പെടാറുണ്ട്. പക്ഷെ ചിപ്പ് ഉള്ള ഇ പാസ്പോർട്ട്‌ ആണെങ്കിൽ വളരെ പെട്ടെന്ന് പരിശോധന തീരുകയും തട്ടിപ്പിൽ നിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു.

രാജ്യത്താകെ 555 പാസ്പോർട്ട്‌ കേന്ദ്രങ്ങളും,36 പാസ്പോർട്ട്‌ ഓഫീസുകളും 93 പാസ്പോർട്ട്‌ സേവ കേന്ദ്രങ്ങളും 426 പോസ്റ്റ്‌ ഓഫീസ് പാസ്പോർട്ട്‌ സേവ കേന്ദ്രങ്ങളും ഉണ്ട്. ഇവയെല്ലാം ഇനി ഇ പാസ്പോർട്ടിന്റെ  ഭാഗമാകും. ഇപ്പോഴത്തെ പാസ്പോർട്ട്‌ പേപ്പർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ ജനന തിയതി, പാസ്പോർട്ട്‌ നമ്പർ, പ്രൊഫൈൽ, വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, കുറച്ചു ബ്ലാങ്ക് പേപ്പർ തുടങ്ങിയവയാണ് ഉണ്ടായിരിക്കുക.

എന്നാൽ പുതിയ പാസ്സ്പോർട്ടിൽ ഇ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടായിരിക്കും.സിലികോൺ നിർമിതമായ ഇ  ചിപ്പ് പാസ്സ്പോർട്ടിന്റെ പുറത്താണ് ഘടിപ്പിച്ചിട്ടുണ്ടായിരിക്കുക. ഈ ഇ ചിപ്പിൽ ആയിരിക്കും ഓരോ വ്യക്തിയുടെയും വിവരങ്ങൾ ഉണ്ടായിരിക്കുക. 30 അന്താരാഷ്ട്ര സന്ദർശനങ്ങൾ വരെ ഇ ചിപ്പിൽ സ്റ്റോർ ചെയ്തു വക്കാൻ സാധിക്കും. കള്ള പാസ്പോർട്ട്‌ തടയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

Similar Posts