ഇനി മുതൽ ഒരു കുടുംബത്തിൽ നിന്ന് ഒന്നിലധികം സ്ത്രീകൾക്ക് കുടുംബശ്രീ അംഗത്വം, 18 മുതൽ 40 വയസ്സ് വരെ അപേക്ഷിക്കാം
18 വയസ്സ് മുതൽ 40 വയസ്സുവരെയുള്ള സ്ത്രീകൾ ക്ക് സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽ അധികം പേർക്ക് കുടുംബശ്രീ അംഗങ്ങളാകാം. നിരവധി ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭിക്കുന്നതായിരിക്കും.
കുടുംബശ്രീ വഴി നിരവധി സാമ്പത്തിക സഹായങ്ങളും മറ്റും ഗവൺമെൻറ് നടപ്പിലാക്കി വരുന്നുണ്ട്. ഇത്തരത്തിലുള്ള സഹായങ്ങൾ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഓക്സിലറി ഗ്രൂപ്പുകൾ ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. 18 വയസ്സു മുതൽ 40 വയസ്സുവരെയുള്ള യുവതികൾക്ക് ഇത്തരത്തിലുള്ള ഓക്സിലറി ഗ്രൂപ്പുകളിൽ അംഗമാകുവാൻ അവസരമൊരുക്കുന്നു. സാധാരണ ഒരു കുടുംബത്തിൽ നിന്ന് ഒരു അംഗത്തിന് മാത്രമാണ് കുടുംബശ്രീയിൽ അംഗമാകാൻ സാധിച്ചിരുന്നത്.
എന്നാൽ ഓക്സിലറി ഗ്രൂപ്പുകൾ വരുന്നതോടെ ഒരു കുടുംബത്തിൽ നിന്ന് ഒന്നിൽ അധികം സ്ത്രീകൾക്ക് ഇതിൽ അംഗങ്ങൾ ആകുവാൻ സാധിക്കുന്നതായിരിക്കും. കേന്ദ്ര സർക്കാരിൻറെ വിവിധ ക്ഷേമപദ്ധതികൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ആണ് കുടുംബശ്രീയിൽ ഉള്ള അംഗങ്ങൾക്ക് ഇനി ലഭ്യമാക്കാനായി പോകുന്നത്. ഇപ്പോഴുള്ള കുടുംബശ്രീയിലെ അംഗങ്ങളെ പരിശോധിക്കുകയാണെങ്കിൽ ഏകദേശം 10% മാത്രമാണ് യുവതികളുടെ സാന്നിധ്യം ആയിട്ടുള്ളത്.
ഇത് വർദ്ധിപ്പിക്കണമെന്ന ഉദ്ദേശത്തോടു കൂടിയാണ് ഇത്തരത്തിൽ ഓക്സിലറി ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുള്ളത്. ഓരോ ജില്ലയിൽ നിന്നും ഒരു ലക്ഷം ആളുകൾ എങ്കിലും പുതുതായി രൂപീകരിച്ച ഓക്സിലറി ഗ്രൂപ്പുകളിലേക്ക് ചേർക്കുന്ന തിനാണ് ഗവൺമെൻറ് തീരുമാനിച്ചിരിക്കുന്നത്. സമൂഹത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പരിഹാരം കാണുന്നതിനുള്ള ഒരു വേദി കൂടിയാണ് ഇത്തരത്തിലുള്ള ഓക്സിലറി ഗ്രൂപ്പുകൾ.
ഒരു ഗ്രൂപ്പിൽ പരമാവധി 50 അംഗങ്ങളാണ് പരമാവധി ആയി തീരുമാനിച്ചിരിക്കുന്നത്. 50 അംഗങ്ങളിൽ നിന്ന് കൂടുകയാണെങ്കിൽ മറ്റു പുതിയ ഗ്രൂപ്പ് രൂപീകരിക്കുന്നത് ആയിരിക്കും. വാർഡ് തലത്തിൽ ആണ് ഇത്തരത്തിൽ ഗ്രൂപ്പ് രൂപീകരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഒരു ഗ്രൂപ്പാണ് ഒരു വാർഡിൽ രൂപീകരിക്കുക. പിന്നീട് അംഗങ്ങൾ കൂടുന്നതിനനുസരിച്ച് ഗ്രൂപ്പുകളും കൂടുന്നത് ആയിരിക്കും.
18 വയസ്സ് മുതൽ 40 വയസ്സു വരെയുള്ള കുടുംബശ്രീ അംഗങ്ങൾ ആകാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വളരെയധികം സന്തോഷകരമായ വാർത്തയാണ് ഇത്. അർഹരായ ആളുകൾ എത്രയും പെട്ടെന്ന് തന്നെ ഇതിലേക്ക് അംഗങ്ങൾ ആകുവാൻ ശ്രമിക്കുക. ആനുകൂല്യങ്ങൾ നേടിയെടുക്കുക.