ഇനി മുതൽ ഗ്യാസ് സിലിണ്ടറിന് വെറും 500 രൂപയോ? ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചോട്ടു ഗ്യാസ് സിലിണ്ടർ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുഖേന നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമായി ചോട്ടു ഗ്യാസ് സിലിണ്ടർ വരുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന രീതിയിൽ വെറും 5 കിലോ ഭാരം മാത്രം വരുന്ന രീതിയിൽ ആണ് ചോട്ടു ഗ്യാസ് സിലിണ്ടർ വരുന്നത്. ഏകദേശം 500 രൂപ മാത്രമായിരിക്കും ഇതിന് നമ്മൾ മുടക്കേണ്ടത്. സപ്ലൈകോയുമായി കരാർ ഉറപ്പിച്ച സാഹചര്യത്തിൽ കേരളത്തിലുടനീളം സപ്ലൈകോയുമായിട്ടുള്ള ഔട്ലെറ്റുകളിൽ നിന്ന് നമുക്ക് ഈ ചോട്ടു സിലിണ്ടർ ലഭ്യമാകും.

നിലവിൽ ഏതെങ്കിലും ആവശ്യവുമായി ബന്ധപെട്ടു പുറത്തു പോകേണ്ടി വരുന്നവർ, വാടകക്ക് താമസിക്കുന്നവർ, ജോലി ആവശ്യങ്ങൾക്ക് മാറി താമസിക്കുന്നവർ എന്നിവരെയെല്ലാം കണക്കിലെടുത്താണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഇത് ലഭിക്കുന്നതിന് മേൽവിലാസം സൂചിപ്പിക്കുന്ന രേഖകൾ ആവശ്യമായി വരുന്നില്ല. സർക്കാർ അംഗീകരിച്ചിരിക്കുന്ന ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ അതായത് ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടേഴ്‌സ് ഐഡി തുടങ്ങിയവയിൽ ഏതെങ്കിലും സമർപ്പിച്ചു ഇത് വാങ്ങുന്നതിന് സാധിക്കും.

ചോട്ടു ഗ്യാസ് റീഫിൽ ചെയ്യുന്നതും വളരെ എളുപ്പമാണ്. ഏകദേശം 25 രൂപ മാത്രമാണ് ഇതിന് വേണ്ടിവരുന്നത്. 14.2 കിലോ ഭാരം വരുന്ന ഗ്യാസ് സിലിണ്ടറുകൾ ആണ് നമുക്ക് ഗാർഹിക ആവശ്യങ്ങൾക്ക് വേണ്ടി അനുവദിക്കാറുള്ളത്. പക്ഷെ ഈ ഗ്യാസ് സിലിണ്ടർ സബ്സീഡി ഗവണ്മെന്റ് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.1000 രൂപ മുടക്കി ഇത്തരം ഗ്യാസ് സിലിണ്ടറുകൾ വാങ്ങാൻ ആഗ്രഹമില്ലാത്തവർക്ക് തികച്ചും ഒരു അനുഗ്രഹമായിരിക്കും ഈ 5കിലോ മാത്രം വരുന്ന ചോട്ടു ഗ്യാസ് സിലിണ്ടർ. ഇതിന് വെറും 500 രൂപ മാത്രമേ മുടക്കേണ്ടതുള്ളൂ.

നമ്മുടെ ആവശ്യത്തിനനുസരിച്ചു എപ്പോൾ വേണമെങ്കിലും റീഫിൽ ചെയ്യുകയും ചെയ്യാം. നിലവിൽ സംസ്ഥാന വ്യാപകമായി  സപ്ലൈകോയുടെ ഔട്ലെറ്റുകൾ വഴി ഇതിന്റെ വിതരണം നടത്താനാണ് തീരുമാനം. അല്ലെങ്കിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ന്റെ ഔട്ലെറ്റുകൾ വഴിയും ലഭ്യമാകും.

Similar Posts