ഇനി മുതൽ 1600 രൂപ പെൻഷൻ എല്ലാവർക്കുമില്ല, ഇവർക്ക് 600 പെൻഷൻ. കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാക്കി

സംസ്ഥാനത്തെ എല്ലാ ക്ഷേമപെൻഷൻ ഗുണഭോക്താക്കളും ശ്രദ്ധിച്ചിരിക്കണം. ഒക്ടോബർ മാസത്തിൽ 56 ലക്ഷത്തോളം പേർക്കു മാത്രമേ 1600 രൂപ പെൻഷൻ തുക ലഭ്യമാവുകയുള്ളൂ. ഒരു വിഭാഗം ആളുകൾക്ക് 600 രൂപ എന്ന കണക്കിലേക്ക് ഒതുക്കുകയും ചെയ്തിട്ടുണ്ട്. അത് മാത്രമല്ല നാല് ലക്ഷത്തോളം ആളുകളുടെ പെൻഷൻ തുക തടഞ്ഞു വച്ചിട്ടുണ്ട് എന്ന് സർക്കാർ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. നിലവിൽ പെൻഷൻ തടഞ്ഞു വച്ചിട്ടുള്ള ആളുകൾ പ്രത്യേകമായി ശ്രദ്ധിക്കണം. നിങ്ങൾക്ക് സഹായകരമായ ഒരു അറിയിപ്പ് വന്നിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ചിലവ് വർദ്ധിക്കും. ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കി കൊണ്ടുള്ള ഉത്തരവ് കേന്ദ്ര ഗതാഗത വകുപ്പ് പുറത്തിറക്കിയിരിക്കുകയാണ്. 2016ലെ ബിഐഎസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമെറ്റ് ഇനി കുട്ടികൾക്കും നിർബന്ധമാണ്. കുട്ടികളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുകയാണെങ്കിൽ 40 കിലോമീറ്റർ വേഗതയിൽ കൂടുവാനും പാടില്ല. 4 വയസ്സിനു താഴെയുള്ള കുട്ടികളെ പിന്നിലിരുത്തി യാത്ര ചെയ്യുകയാണെങ്കിൽ ആ ഒരു കുട്ടിയെ ഹെൽമറ്റും സുരക്ഷാ കവചവും ധരിപ്പിക്കണം  തുടങ്ങിയ നിബന്ധനകളുമായി മോട്ടോർ വാഹന ചട്ട ഭേദഗതിയാണ്  വരുന്നത്.

ഹെൽമെറ്റ്‌ 9 മാസം മുതൽ നാലു വയസ്സു വരെയുള്ള കുട്ടികൾക്ക് ചേരുന്നതും നിലവാരമുള്ളതും ആയിരിക്കണം. യുഎസ്, യൂറോപ്യൻ,യുകെ മാനദണ്ഡങ്ങൾ പ്രകാരം ഗുണനിലവാരമുള്ള സൈക്കിൾ ഹെൽമറ്റുകൾ ഉം ആകാം. ഇത്തരത്തിലുള്ള സൈക്കിൾ ഹെൽമെറ്റ് കൾക്ക് ഇന്ത്യൻ മാനദണ്ഡങ്ങൾ നിർണയിക്കുന്നത് വരെയാണ് നിബന്ധനയുള്ളത്.   നീട്ടു വാനും ചുരുക്കുവാനും സാധിക്കുന്ന തരത്തിൽ വള്ളിയുള്ള കൈയില്ലാ കുപ്പായമാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന സുരക്ഷാകവചം. ഇത്തരത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടിയുടെ അരക്കു മുൻ ഭാഗം വാഹനമോടിക്കുന്ന ആളുമായി സുരക്ഷിതമായി ചേർത്തുനിർത്താൻ ആകും. വള്ളികൾ ചേർന്നു വരുന്ന ഭാഗം കാലുകൾക്കിടയിലൂടെ കടന്നു പോകുന്ന വിധം കുട്ടിയെ   വെസ്റ്റിൻ ഉള്ളിൽ ആകും.

സുരക്ഷാ ജാക്കറ്റിന്  ഭാരം കുറവായിരിക്കണം. അഴിക്കുവാനും മുറുകുവാനും  സാധിക്കുന്നത് ആകണം. വെള്ളം കയറുന്നത് ആവരുത്. നൈലോൺ അല്ലെങ്കിൽ മൾട്ടി നൈലോൺ തുണിത്തരങ്ങൾ ആകാം. മൃദുവായതും ധരിക്കാൻ സുഖമുള്ള തും ആയിരിക്കണം. 30 കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതും ആയിരിക്കണം. 128 ആം വകുപ്പ് അനുസരിച്ചാണ് വാഹനങ്ങളിൽ സുരക്ഷാമാനദണ്ഡങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ഈ വകുപ്പനുസരിച്ച് ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരിൽ കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ല. കുട്ടികളെ ഡ്രൈവർ മുന്നിൽ ഇരുത്തിയും നിർത്തിയും യാത്ര ചെയ്യുന്നതും കുറ്റകരമാണ്.

സാമൂഹ്യ ക്ഷേമ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന മുഴുവൻപേരും ശ്രദ്ധിക്കണം. ഒക്ടോബർ മാസത്തെ വിതരണം രണ്ടുദിവസത്തിനകം ആരംഭിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. മസ്റ്ററിങ് പൂർത്തിയാകാത്ത നാല് ലക്ഷത്തോളം പേർക്ക് ഈ മാസവും പെൻഷൻ ലഭ്യമാകുക ഇല്ല. 2017 മുൻപ് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങിയിരുന്നവർക്ക്  ക്ഷേമനിധി പെൻഷൻ സാധാരണ നിരക്കിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ 600 രൂപ നിരക്കിലും ലഭിക്കുവാനുള്ള അർഹത ഉണ്ട്. എന്നാൽ 2017 ന് ശേഷം ഏതെങ്കിലും ഒരു പെൻഷൻ മാത്രമേ അർഹത ഉണ്ടായിരിക്കുകയുള്ളൂ. പ്രതിമാസം 2000 രൂപയ്ക്ക് മുകളിൽ ഇ പി എഫ് പെൻഷൻ ലഭിക്കുന്ന ആളുകൾക്ക്സാ മൂഹ്യ സുരക്ഷാ പെൻഷൻ അല്ലെങ്കിൽ ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ എന്നിവ 600 രൂപ നിരക്കിൽ ലഭിക്കാനുള്ള അർഹത മാത്രമേ ഉണ്ടാവുകയുള്ളൂ. സാമൂഹ്യ സുരക്ഷാ തടസ്സപ്പെട്ടിട്ടുള്ള ആളുകൾ പെൻഷൻ പുനസ്ഥാപിച്ചു കിട്ടുന്നതിനുവേണ്ടി ഡി ബി ടി സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.

Similar Posts