ഇനി മൊബൈൽ ഫോൺ വഴി ഡോക്ടർ ഫ്രീ ആയി വീട്ടിലെത്തും

ഈ ലോക് ഡൗൺ കാലത്ത് സ്മാർട്ട്ഫോണും ഇന്റർനെറ്റും ഇല്ലാത്ത ഒരു ദിവസം നമുക്ക് ചിന്തിക്കാനാവില്ല. അത്രമേൽ നമ്മൾ ഒതുങ്ങി പോകുമായിരുന്നു. മനുഷ്യന് ഏറ്റവും കൂടുതൽ ഉപകാരപ്രദമാകുന്ന രീതിയിലുള്ള ആപ്ലിക്കേഷനുകൾ ഉണ്ടെന്നാണ് നമ്മൾ ഈ കാലം പഠിച്ചത്. അത്തരത്തിൽ ഒരു ആപ്പാണ് ഇ-സഞ്ജീവിനി ഒപിഡി. ഫ്രീയായി നമുക്ക് ഏത് അസുഖത്തിനും ഡോക്ടറെ സമീപിക്കാൻ ആകും എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത.

നിങ്ങൾക്കുണ്ടാകുന്ന ഏതുതരം ശാരീരികാസ്വാസ്ഥ്യങ്ങൾക്കും നിങ്ങൾക്ക് ഇഷ്ടമുള്ള ഡോക്ടറെ സമീപിക്കാം എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. സഞ്ജീവിനി ആപ്പിന്റെ ഡൗൺലോഡ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഫോൺ നമ്പർ നൽകി ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഈ ആപ്പിനെ കുറിച്ചുള്ള വിശദമായ വീഡിയോ പോസ്റ്റിനു താഴെ കൊടുത്തിട്ടുണ്ട്.

ഫോൺ നമ്പർ നൽകിയാണ് നമ്മൾ രജിസ്റ്റർ ചെയ്യുന്നത്. നമ്പർ നൽകിയാൽ ഒരു ഒടിപി ലഭിക്കും. ശേഷം അവർ കൺഫർമേഷൻ കോഡിലൂടെ നമുക്ക് ഓപ്ഷനിലേക്ക് കടക്കാം . തുടർന്ന് നിങ്ങളുടെ കൺസൾട്ടണ്ടിനെ ബന്ധപ്പെടാവുന്നതാണ്. പ്രത്യേകം ശ്രദ്ധിക്കുക ഇവിടെ ലഭിക്കുന്ന പ്രിസ്ക്രിപ്ഷൻ സേവ് ചെയ്യുക.

ആറു ഘട്ടങ്ങളിലായാണ് സഞ്ജീവനി അപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്. ഈ സഞ്ജീവനി ആപ്പിലൂടെ അല്ലാതെ അവരുടെ വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് ഡോക്ടറെ കൺസൾട്ട് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന വീഡിയോ കാണുക

Similar Posts