ഇനി റേഷൻ കാർഡ് ഉടമകൾക്ക് 9240 രൂപ ലഭിക്കും..!! കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി ഇങ്ങനെ..!! പ്രധാനപെട്ട അറിയിപ്പ്..!!

കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷൻ പദ്ധതിയുടെ കീഴിൽ നമ്മുടെ സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങൾക്ക് വളരെയധികം സഹായകരമാകുന്ന ആകുന്ന ഒരു പദ്ധതി ഇപ്പോൾ ആവിഷ്കരിച്ചിരിക്കുകയാണ്. നമ്മുടെ പഞ്ചായത്തുകളിൽ ഓരോ വാർഡിലും ഉള്ള ഏകദേശം 14 ഓളം കുടുംബങ്ങൾക്ക് ആയിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.

ശോചനീയമായ ബാത്ത്റൂമുകൾ ഉള്ള കുടുംബങ്ങൾക്ക് അത് അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കാൻ വേണ്ട ധനസഹായം ആണ് പ്രധാനമായും ഈ പദ്ധതി വഴി നൽകാൻ ഉദ്ദേശിക്കുന്നത്. ഈ പ്രസ്തുത പദ്ധതിവഴി പദ്ധതിയുടെ ആനുകൂല്യത്തിന് അർഹരായ ആളുകൾക്ക് 9240 രൂപയാണ് തിരിച്ചടവില്ലാത്ത ധനസഹായമായി ലഭിക്കുന്നത്. രണ്ടുഘട്ടമായി ആയിരിക്കും ധനസഹായം ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്.

ആദ്യത്തെ ഘട്ടത്തിൽ 5000 രൂപ ലഭിക്കും. പിന്നീട് ബാത്റൂമിന്റെ പണി പൂർത്തിയായതിനു ശേഷം ആയിരിക്കും ബാക്കി തുക ലഭിക്കുന്നത്. എപിഎൽ/ ബിപിഎൽ റേഷൻ കാർഡുകൾ വ്യത്യാസമില്ലാതെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നത് ഈ പദ്ധതിയുടെ സവിശേഷതയാണ്. അതിനാൽ അർഹരായ എല്ലാ ആളുകൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും.

അപേക്ഷ നൽകിയശേഷം പഞ്ചായത്തുകളിൽ ചെന്ന് ഈ പദ്ധതിയുടെ അർഹത ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. കൃത്യമായ അന്വേഷണങ്ങൾ നടത്തിയശേഷം മാത്രമേ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളൂ എന്നതിനാൽ അർഹരായ ആളുകൾ മാത്രം പദ്ധതിയുടെ ആനുകൂല്യത്തിനായി അപേക്ഷിക്കുക.

Similar Posts