ഇനി ലിപ് ബാം കടകളിൽ നിന്നും വാങ്ങേണ്ട..!! വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം..!!

കാറ്റ് കാലമായാൽ ചുണ്ടുകൾ വരണ്ടു പൊട്ടുന്നത് പതിവാണ്. എന്നാൽ എല്ലാ ആളുകളും മൃദുലവും തിളക്കവും ഉള്ള ചുണ്ടുകൾ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഇതിനായി കാറ്റുകാലങ്ങളിൽ എല്ലാ ആളുകളും ലിപ് ബാം ഉപയോഗിക്കാറുണ്ട്. പലപ്പോഴും കെമിക്കലുകൾ അടങ്ങിയ വിലകൂടിയ ലിപ് ബാമുകളാണ് നമ്മൾ കടകളിൽ നിന്നും മറ്റും വാങ്ങിക്കാറുള്ളത്.

ഇത് പലപ്പോഴും ചുണ്ടിന്റെ നിറം മങ്ങുന്നതിന് കാരണമാകാറുണ്ട്. ഇനി ഈ ഒരു അവസ്ഥ ഉണ്ടാകില്ല. നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഇത് നിർമ്മിക്കാവുന്നതാണ്. എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ആദ്യം അല്പം ബീറ്റ് റൂട്ട് എടുത്ത് നല്ലതുപോലെ മിക്സിയിലിട്ട് അടിച്ച് എടുക്കണം. ഇതിന്റെ നീര് നല്ലതുപോലെ അരിച്ചെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ശേഷം ഇതൊരു പാനിൽ വെച്ച് ചൂടാക്കി എടുക്കുകയാണ് വേണ്ടത്. ഒരു വൈറ്റമിൻ ഈ ടാബ്ലറ്റ് കൂടി പൊട്ടിച്ചൊഴിക്കുന്നത് നല്ലതാണ്. ശേഷം നല്ലതുപോലെ കുറുകി വരുമ്പോൾ തീ ഓഫാക്കണം. ശേഷം ഇത് തണുക്കാനായി അനുവദിക്കുക.

ഇതിലേക്ക് അല്പം വാസ്ലിൻ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ഒരു ചെറിയ ജാറിലാക്കി സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഏറെ കാലത്തേക്ക് കേടാകാതിരിക്കുന്നതാണ്. ഇന്ന് തന്നെ എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.

 

Similar Posts