ഇനി വാഗൺ ആർ സ്‌മൈൽ, പരിഷ്കരിച്ച വാഗൺ ആറുമായി മാരുതി സുസൂക്കി

മാരുതി സുസുക്കി വാഗൺ ആർ ഇന്ത്യയിലെ ജനപ്രിയ കാറുകളിൽ ഒന്നാണ്.  ഈ വാഗൺ ആറിനെ പരിഷ്കരിച്ച ഇറങ്ങിയിരിക്കുകയാണ് സുസുക്കി. സ്മൈൽ എന്നാണ് ഈ പുതിയ വാഹനം അറിയപ്പെടുന്നത്. ജപ്പാൻ വിപണിയിൽ ആണ് ഈ വാഹനത്തിന്റെ അരങ്ങേറ്റം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ മാർക്കറ്റ് വില 8.60 ലക്ഷം മുതൽ 11.39ലക്ഷം രൂപ വരെ ആണ്.

2013 തുടങ്ങിയ സ്പെഷ്യെ മാതൃകയിലാണ് ഈ വാഹനത്തിന്റെ രൂപകല്പന. മൂന്നു വാരിയെന്റുകളിലായി ഈ വാഹനം വിപണിയിലെത്തും. സ്‌മൈയിലിനെയും സ്പേഷ്യെയുടെയും ബോക്സി രൂപത്തിൽ സമാനതകൾ കാണാം.

660 സിസി ഇന്‍ലൈന്‍ 3 സിലിണ്ടര്‍ ഡിഒഎച്ച്‌സി 12വാല്‍വ് എഞ്ചിനാണ് വാഗണ്‍ആര്‍ സ്‌മൈലിന്റേത്.660 സിസി എഞ്ചിന്‍ 49 ബിഎച്ച്പി പവറും 5,000 ആര്‍പിഎംല്‍ 58 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. കാറിന്റെ എല്ലാ വകഭേദങ്ങളും സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളും വാഗണ്‍ആര്‍ സ്‌മൈലില്‍ ലഭിക്കും.

ഇലക്ട്രിക് പവര്‍ റിയര്‍ സ്ലൈഡിംഗ് ഡോറുകളും ഉള്‍പ്പെടുന്നതാണ് സ്‌മൈൽ.ഈ കാലത്ത് സ്ലൈഡിംഗ് ഡോറുകളുള്ള മിനി കാറുകളുടെ ആവശ്യത്തിൽ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.വളരെയധികം ഉപഭോക്താക്കളെ ലക്ഷ്യമിടുന്ന വാഗണ്‍ആര്‍ സ്‌മൈല്‍ സിംഗിള്‍ ടോണിലും ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലുമാണ് വിപണിയിലേക്ക് എത്തുക. കറുത്ത നിറമുള്ള പില്ലറുകളുള്ള ഒരു ഫ്‌ളോട്ടിംഗ് റൂഫ് ആവശ്യമെങ്കിൽ ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Similar Posts