ഇനി ഷർട്ടുകൾ വടിയായി നിൽക്കാൻ കംഫർട്ടിലോ കഞ്ഞി പശയിലോ മുക്കണ്ട..!! ഇത് ചെയ്താൽ മതി..!!
ഡ്രസ്സുകൾ വടിവോടെ ക്ലീനായി നിൽക്കാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചില തുണികൾ എത്രതന്നെ തേച്ചാലും വടിവാകണമെന്നില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങൾ നമ്മൾ കംഫർട്ട് പോലുള്ള പ്രൊഡക്ടുകൾ ഉപയോഗിക്കാറുണ്ട്. അല്ലെങ്കിൽ കഞ്ഞിപ്പശ ഉപയോഗിക്കാറുണ്ട്. എന്നാൽ കഞ്ഞി പശ ഉപയോഗിക്കുന്ന സമയത്ത് പിന്നീട് ഡ്രസ്സ് എടുക്കുമ്പോൾ ഇതിൽ ഒരു പുഴുങ്ങിയ മണമുണ്ടാകും. മാത്രമല്ല, ചിലപ്പോൾ ഡ്രസ്സുകളുടെ ചുളുവിന് അനുസരിച്ച് വെളുത്ത പാടുകളും ഉണ്ടാകും. ഇത് ഒരിക്കലും ആളുകൾക്ക് ഇഷ്ടപ്പെടില്ല. എന്നാൽ ഈ ഒരു പ്രശ്നത്തിന് നമുക്ക് വീട്ടിൽ തന്നെ പരിഹാരം ഉണ്ടാക്കാം. കഞ്ഞിപ്പശയിൽ നിന്നും വ്യത്യസ്തമായി മറ്റൊരു പശ നമുക്ക് ഉണ്ടാക്കിയെടുക്കാം. കഞ്ഞി പശയുടെ വെളുത്തപാടുകളോ പുഴുങ്ങിയ മണമോ ഇല്ലാത്ത പശ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ഇതിനായി നമുക്ക് ആവശ്യമുള്ളത് ചൊവ്വരി ആണ്. ഒരു കപ്പ് ചൊവ്വരി ആദ്യം വെള്ളത്തിലിട്ട് തിളപ്പിക്കണം. നന്നായി തിളച്ചതിനുശേഷം ചൊവ്വരി മാറ്റുക. ഇതിന്റെ വെള്ളം മറ്റൊരു പാത്രത്തിലേക്ക് അരിച്ച് മാറ്റുക. ഇപ്പോൾ ലഭിക്കുന്ന വെള്ളം കട്ടിയുള്ളതായിരിക്കും. ഇതിൽ നന്നായി പശ ഉണ്ടാകും.
ഇത് നേരിട്ട് തുണികളിൽ ആക്കുന്നത് നല്ലതല്ല. അതിനാൽ തന്നെ അരക്കപ്പ് വെള്ളം കൂടി ഒഴിച്ച് ഇതു നന്നായി ഡൈലൂട്ട് ചെയ്യുക. ഇനി ഇതിലേക്ക് അലക്കി കഴിഞ്ഞ തുണി ഒന്നു മുക്കിയെടുക്കുക. ഇത് ഒരുപാട് പിഴിഞ്ഞ് കളയേണ്ടതില്ല. ഇനി ഒരു ഹാങ്ങറിൽ തൂക്കിയിട്ട് ഡ്രസ്സ് ഉണക്കാവുന്നതാണ്. ഇനി ഈ ഡ്രസ്സുകൾ തേച്ചാൽ നല്ല വടിവോട് കൂടെ ലഭിക്കുന്നതാണ്. ആയതിനാൽ ഈ ടിപ് എല്ലാവരും പരീക്ഷിച്ചുനോക്കൂ. വളരെയധികം ഉപകാരപ്പെടും.