ഇനി സവാള അരിയുമ്പോൾ കണ്ണുനീറും എന്നുള്ള പേടി വേണ്ട.!! ഇക്കാര്യം മാത്രം ചെയ്താൽ മതി..!!

നമ്മുടെ എല്ലാം വിഭവങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സ്ഥാനമാണ് സവാളയ്ക്ക് ഉള്ളത്. എന്ത് ചെറിയ കറി ആണെങ്കിലും സവാള ഇല്ലാതെ പറ്റില്ല. എന്നാൽ ഇതരയുമ്പോൾ കണ്ണ് നിറയുന്നത് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇക്കാരണം കൊണ്ട് തന്നെ സവാള അരിഞ്ഞു കഴിയുമ്പോഴേക്കും തലവേദന ഉണ്ടാകുന്ന ആളുകളും കുറവല്ല. അതുകൊണ്ടുതന്നെ സവാള എങ്ങനെ കണ്ണുനീർ വരാതെ അരിയാമെന്ന് ഇവിടെ നോക്കാം. ഇതിനായി നന്നായി തൊലികളഞ്ഞ സവാള എടുക്കുക.

ഇതൊരു അഞ്ചു മിനിറ്റ് നേരം വെള്ളത്തിൽ ഇട്ട് വെച്ചാൽ അരിയുമ്പോൾ കണ്ണുനീറാതിരിക്കാൻ സഹായിക്കും. രണ്ടാമത്തെ ഒരു രീതി ആണ് സവാള മുറിച്ചതിനു ശേഷം കയ്യിൽ ഒരല്പം എണ്ണയെടുത്ത് സവാളയിൽ തേച്ചുപിടിപ്പിക്കുക എന്നത്. ഇത്തരത്തിൽ ചെയ്യുമ്പോൾ സവാളയുടെ നീര് എണ്ണയുമായി ചേരുന്നത് കാരണം കണ്ണുനീറാനുള്ള സാധ്യത കുറയുന്നു.

ഇതിനൊന്നും ഉള്ള സമയമില്ലെങ്കിൽ ഒരു ടേബിൾ ഫാനിന്റെ ചുവട്ടിൽ വെച്ച് സവാള അരിഞ്ഞാൽ മതിയാകും. ഇങ്ങനെ ചെയ്യുകയാണെങ്കിലും കണ്ണുനീറുന്ന പ്രശ്നത്തിൽ നിന്ന് വളരെ എളുപ്പം പരിഹാരം കാണാൻ സാധിക്കുന്നതാണ്. മിക്ക വീട്ടമ്മമാരെയും ഏറെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് ഇത്. ഇന്ന് തന്നെ ഈ രീതികൾ ഒന്ന് ട്രൈ ചെയ്തു നോക്കാൻ ശ്രദ്ധിക്കുക.

Similar Posts