ഇന്ത്യയിലെ ആദ്യത്തെ “ഹൈഡ്രജൻ ഫ്യുവൽ സെൽ കാർ” അവതരിപ്പിച്ച് ഹ്യുണ്ടായി
ഇന്ത്യയിലേക്ക് ആദ്യമായി ഒരു ഫ്യൂവൽ സെൽ കാറിനെ അവതരിപ്പിക്കുകയാണ് ഹ്യൂണ്ടായി. അന്താരാഷ്ട്ര മാർക്കറ്റിൽ നിലവിലുള്ള nexo എന്ന വാഹനത്തെ ആണ് ഇന്ത്യയിലേക്ക് എത്തിക്കാൻ ഒരുങ്ങുന്നത്. 95 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെല്ലും, 40 കിലോവാട്ട് ബാറ്ററി പായ്ക്കും ആണ് വാഹനത്തിൻറെ പ്രത്യേകത. കൂടാതെ ഇലക്ട്രിക് മോട്ടോറും നൽകിയിട്ടുണ്ട്.
അടിപൊളി പവർ സെറ്റപ്പിൽ 9.2 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത്തിലെത്താൻ ഈ വാഹനത്തിന് കഴിയും. മണിക്കൂറിൽ 179 കിലോമീറ്റർ സ്പീഡ് കൈവരിക്കാൻ ഈ വാഹനത്തിന് സാധിക്കും. ഈ കാറിന് 666 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ദൂരപരിധി.
2019 മുതൽ തന്നെ ഹൈഡ്രജൻ ഫ്യുവൽ കാറുകളെ അവതരിപ്പിക്കുന്നതിനുള്ള ശ്രമം ഹ്യുണ്ടായി തുടങ്ങിയിരുന്നു. ഇതിനുവേണ്ട അനുമതി ഇപ്പോൾ ലഭിച്ചിരിക്കുകയാണ്. 2021 തന്നെ കാർ വിപണിയിൽ ലഭ്യമാകും എന്നാണ് സൂചന. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ വാഹനമായിരിക്കും. രാജ്യത്തെ ആദ്യത്തെ ഫ്യൂവൽ കാർ ആയതിനാൽ തന്നെ കമ്പനിക്ക് ഒരുപാട് വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്. രാജ്യത്തുടനീളം ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടി വരും. പക്ഷേ ഉയർന്നുവരുന്ന പെട്രോൾ ഡീസൽ വില കണക്കാക്കുമ്പോൾ ഇതുപോലുള്ള ഫ്യുവൽ കാറുകൾക്ക് രാജ്യത്ത് ഡിമാൻഡ് വർദ്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല.