ഇന്ത്യയിൽ ഇനി എല്ലാവർക്കും ഹെൽത്ത് കാർഡ്, ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ട വിധം
ഏതൊരാളെയും ആധികാരികമായി ഉപയോഗിക്കുന്നത് അവരുടെ ഐഡി കാർഡുകളാണ്. പണ്ടുകാലത്ത് സാധാരണ ഐഡൻറിറ്റി കാർഡുകളായിരുന്നെങ്കിൽ ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത് ആധാർ കാർഡുകളാണ്. നമ്മുടെ ഏതൊരു ആവശ്യത്തിനും ആധാർ നമ്പർ നിർബന്ധമായിരിക്കുകയാണ്.
ഇപ്പോൾ കേന്ദ്രസർക്കാർ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി പുറത്തിറക്കിയതാണ് ഹെൽത്ത് ഐഡി കാർഡ്. വളരെ സിമ്പിളായി ഏതൊരാൾക്കും ഈ ഐഡി കാർഡ് എടുക്കാവുന്നതാണ്. അതിനായി ആദ്യം വേണ്ടത് healthid.ndhm.gov.in/register എന്ന വെബ്‌സൈറ്റിൽ കയറിയതിനു ശേഷം ജനറേറ്റ് യുവർ ഹെൽത്ത് ഐഡി എടുത്ത് ആധാർ ഉപയോഗിച്ച് പുതിയ ഐഡി ഉണ്ടാക്കുന്നതിനും ആധാർ ഇല്ലാത്തവർ മൊബൈൽ നമ്പർ ഉപയോഗിച്ചും പുതിയ ഐഡി ഉണ്ടാക്കാം. ഹെൽത്ത് ID യുമായി ബന്ധപ്പെട്ട വിവരങ്ങൾ SMS ആയി ലഭിക്കുവാൻ നിർബന്ധമായും മൊബൈൽ നമ്പർ നൽകേണ്ടതാണ്.
നിങ്ങളുടെ ആധാർ വിവരങ്ങൾ സ്ക്രീനിൽ കണ്ടാൽ താഴെയുള്ള PHR അഡ്രസ് ക്രിയേറ്റ് ചെയ്യാവുന്നതാണ്. മിനിമം നാല് ക്യാരക്ടർ നൽകാനായി ശ്രദ്ധിക്കുക. @ndhm എന്ന രീതിയിലാണ് PHR ID അവസാനിക്കുക. താഴെയായി നിങ്ങളുടെ ജില്ല, സംസ്ഥാനം, ഇമെയിൽ ഐഡി എന്നിവ കൂടി നൽകി സബ്മിറ്റ് ചെയ്യാവുന്നതാണ്. ഇത്രയും ആയാൽ നിങ്ങളുടെ ഹെൽത്ത് ഐഡി തയ്യാറായി. ഒരു വ്യക്തിയുടെ ആരോഗ്യ സംബന്ധമായ വിവരങ്ങൾ ഈ ഒരു ഐഡി കാർഡിലൂടെ പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.
സാധാരണ കാർഡ് പോലെ തന്നെ ഇതിനും നമ്പറുകൾ ലഭിക്കുന്നതാണ്. സ്ഥിരമായി ഏതെങ്കിലും മരുന്നു കഴിക്കുന്നവരോ സ്ഥിരമായി ചികിത്സ ആവശ്യമുള്ളവർക്കോ ഈ ഐഡി കാർഡ് വളരെ പ്രയോജനമാണ്. ഹെൽത്ത്, ഇൻഷുറൻസ് മുതലായ കാര്യങ്ങൾക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. പേഴ്സണൽ ഹെൽത്ത് റെക്കോർഡ് (PHR) ഐഡി ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ പ്രിന്റ് ചെയ്ത് അത് സ്ഥിരമായി നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. എത്രയും പെട്ടെന്ന് തന്നെ നിങ്ങളും നിങ്ങളുടെ കുടുംബത്തിന്റെയും ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തു.