ഇന്ത്യൻ നാവികസേനയുടെ കുന്തമുനയാവാൻ ഐഎൻഎസ് വിക്രാന്ത് എത്തുന്നു, ഇന്ത്യക്കിത് അഭിമാന നിമിഷം

വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ കുന്തമുന ആവാൻ ഇനി ഒരുവർഷം കൂടി മാത്രം കാത്തിരുന്നാൽ മതി. ചില പരീക്ഷണ ഘട്ടങ്ങൾ കൂടി പൂർത്തിയാക്കിയാൽ വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ കുന്തമുന ആവും.ഐ എസ് സി വിക്രാന്ത് ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ യുദ്ധകപ്പൽ ആണ്. അടുത്ത സ്വാതന്ത്ര്യദിനത്തിൽ കടൽ തൊടാൻ പോവുകയാണ് ഈ കപ്പൽ. ഏറെ അഭിമാന നിമിഷമാകും അത്.

രാജ്യത്തിന്റെ പ്രതിരോധരംഗത്ത് ഐഎൻഎസ് പ്രതിരോധ കപ്പലിന്റെ പിൻഗാമിയായാണ് ഐ എസ് സി വിക്രാന്ത് എന്ന ഈ യുദ്ധകപ്പൽ എത്തുന്നത്.”എന്നോട് അങ്കം വെട്ടുന്നവരെ ഞാൻ പരാജയപ്പെടുത്തും”എന്ന ഋഗ്വേദതത്തിലെ ഈ പരാമർശം ആണ് വിക്രന്തിന്റെ ആപ്തവാക്യം.

അഞ്ചു ദിവസം നീണ്ട ഒന്നാംഘട്ട പരീക്ഷണം കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തോട് കൂടിയാണ് പൂർത്തിയായത്. ഇത് വിജയകരമായിരുന്നു. 60 നോട്ടിക്കൽ മൈൽ ദൂരം ആണ് ഈ പരീക്ഷണ ഘട്ടത്തിൽ വിക്രാന്ത് സഞ്ചരിച്ചത്. സുപ്രധാന പരീക്ഷണങ്ങളെല്ലാം തന്നെ ഈ അഞ്ചു ദിവസത്തിൽ പൂർത്തിയായി. പരമാവധി വേഗത്തിൽ ആയിരുന്നു വിക്രത്തെ സഞ്ചാരം.

രണ്ടാംഘട്ട സമുദ്ര പരീക്ഷണങ്ങൾ ഒക്ടോബർ മാസത്തോടെ ആരംഭിക്കും. ഇനി ആറ് പരീക്ഷണ ഘട്ടങ്ങളാണ് ബാക്കിയുള്ളത് . അത് പൂർത്തിയാകുന്നത്തോടെ അടുത്ത സ്വാതന്ത്ര്യദിനത്തിൽ വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കപ്പെടും.

ഒഴുകുന്ന ചെറു നഗരം എന്ന വിശേഷണമാണ് വിക്രാന്തിനുചേരുക. സാധാരണ വിമാനത്താവളങ്ങളുടെ റെൺവേ മൂന്നര കിലോമീറ്ററോളം വരും ഈ മൂന്നര കിലോമീറ്ററിന് 250 മീറ്ററിലേക്ക് ചുരുക്കിയിരിക്കുകയാണ് പരിഷ്കരിച്ച വിക്രാന്തിൽ. രണ്ട് ടേക്ക് ഓഫ് റൺവെയും 2 ലാൻഡിംഗ് റൺവേയും ആണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. 262 മീറ്റർ നീളവും 60 മീറ്റർ ഉയരവും ആണ് കപ്പലിനുള്ളത്. 14 ഡക്കുളാണ് കപ്പലിനു ഉള്ളിലുള്ളത്. 16,000 ടൺ ഭാരം ശേഷിയാണ് ഇതിന് ഉള്ളത്. രണ്ടായിരത്തോളം കമ്പാർട്ട്മെന്റ്കൾ ആണ് ഇതിൽ ഉള്ളത്. ഒരേസമയം 10 ഹെലികോപ്റ്ററുകളും 20 യുദ്ധക്കപ്പലുകളും ഇതിൽ പറന്നിറങ്ങാൻ ഇറങ്ങാൻ ആവും.

Similar Posts