ഇന്ത്യ ഉൾപ്പെടെ വിലക്കുള്ള രാജ്യങ്ങളിൽ നിന്ന് സൗദിയിൽ ഇറങ്ങുന്നവർക്ക് 99 ലക്ഷം രൂപ പിഴ

ഇന്ത്യ ഉൾപ്പെടെ 16 ഓളം രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലിറങ്ങുന്നവർക്ക് വൻ പിഴ ചുമത്താം സൗദി പബ്ലിക് പ്രോസിക്യൂഷൻ. 5 ലക്ഷം സൗദി റിയാൽ(ഏകദേശം 99 ലക്ഷം രൂപ) ആണ് പിഴയിടുക. യാത്രാനിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ട് വരുന്നത് ഈ നിയമലംഘനമാണ്. എന്നാൽ അവിടങ്ങളിലേക്ക് പോകുന്നതിന് വിദേശികൾക്ക് വിലക്കില്ല. 14 ദിവസത്തിനിടയ്ക്ക് ഈ രാജ്യങ്ങളിൽ എവിടെയെങ്കിലും സഞ്ചരിച്ചിട്ടുണ്ടെങ്കിൽ ബോർഡിങ് പാസ് എടുക്കുമ്പോൾ അറിയിക്കണം ഇല്ലെങ്കിൽ കൊണ്ടു വന്ന എയർലൈനുകൾക്ക് പിഴയും മറ്റ് രാജ്യങ്ങളിൽ നിന്നും ക്വാറന്റൈൻ നിയമം പാലിക്കാതെ എത്തുന്ന വർക്കും സമാന പിഴയുണ്ടാക്കും.

യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാർക്ക് 3 വർഷത്തേക്ക് രാജ്യത്തിന് പുറത്ത് പോകുന്നതിന് വിലക്ക് ഏർപ്പെടുത്തും. ഈ നിരോധിച്ച രാജ്യങ്ങളിലൂടെ നേരിട്ടോ മറ്റു രാജ്യങ്ങളിലൂടെ യാത്ര ചെയ്യാൻ പാടുള്ളതല്ല. എന്നാൽ ആരോഗ്യ പ്രവർത്തകർ , നയതന്ത്ര ഉദ്യോഗസ്ഥർ, പ്രത്യേക ക്ഷണിതാക്കൾ തുടങ്ങിയവർക്ക് ഈ നിയമം ബാധകമല്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ താമസിച്ച് RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് വരാം. ഈ രീതിയിൽ കേരളത്തിൽ നിന്നടക്കം ഒരുപാട് പേർ അവിടെ എത്തുന്നുണ്ട്. എന്നാൽ തിങ്കളാഴ്ച മുതൽ വാക്സിനെടുത്ത യാത്രക്കാരെ മാത്രമേ സൗദിയിൽ പ്രവേശിപ്പിക്കൂ.

യു എ ഇ, ഇന്ത്യ, ഇറാൻ, തുരക്കി, എതോപ്യ, അർമേനിയ, ലിബിയ, സെറിയ, ലെബനൻ, കോംഗോ, വിയറ്റ്നാം, ബനാറസ്, വെനിസ്വേല, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളാണ് ചുവന്ന പട്ടികയിലുള്ളത്. സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയ ശേഷമേ ഈ രാജ്യങ്ങളിൽ സഞ്ചരിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. രോധബാധയിൽ നിന്നും പ്രവാസികൾക്കും പൗരന്മാർക്കും സ്വയം പരിരക്ഷ നൽകുന്നതിനും മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇത്.

Similar Posts